മുട്ടം: സ്വകാര്യ ബസിൽ ഭിന്നശേഷിക്കാരന് അർഹതപ്പെട്ട സീറ്റ് നൽകാത്തതിന്റെ പേരിൽ കണ്ടക്ടർക്കെതിരെ മോട്ടോർ വാഹന വകുപ്പിന്റെ നടപടി. കണ്ടക്ടറുടെ ലൈസൻസ് ഒരുമാസത്തേക്ക് സസ്പെൻഡ് ചെയ്തു. ബസ് ഉടമയിൽനിന്ന് പിഴ ഈടാക്കാനും മോട്ടോർ വെഹിക്കിൾ ഡിപ്പാർട്മെന്റ് എൻഫോഴ്സ്മെന്റ് വിഭാഗം നടപടി ആരംഭിച്ചു. തൊടുപുഴയിൽനിന്ന് സ്വകാര്യ ബസിൽ കയറിയ ഭിന്നശേഷിക്കാരനായ വയോധികന് ബസിലെ ജീവനക്കാരൻ ഇവർക്കായി സംവരണം ചെയ്ത സീറ്റിൽനിന്ന് മാറിക്കൊടുത്തില്ല.
തുടർന്ന് യാത്രക്കാർ പ്രശ്നമുണ്ടാക്കിയെങ്കിലും ബസ് ജീവനക്കാരനോടൊപ്പം കണ്ടക്ടറും ചേർന്നത് ബസിൽ വാക്കേറ്റത്തിന് കാരണമായി. ഇതിനിടെ സംഭവങ്ങൾ ബസിലെ ഒരു യാത്രക്കാരൻ ഫോണിൽ പകർത്തി വിഡിയോ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തു.
സംഭവം ചർച്ചയായതോടെ ജില്ല എൻഫോഴ്സ്മെന്റ് എം.വി.ഐ പി.എ. നസീർ മൂലമറ്റത്തെത്തി ബസ് പരിശോധിക്കുകയും കണ്ടക്ടറെ ഓഫിസിൽ വിളിച്ചുവരുത്തുകയുമായിരുന്നു. തുടർന്നാണ് ലൈസൻസ് റദ്ദാക്കാൻ നടപടി എടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.