മുട്ടം (ഇടുക്കി): വഴി തടസ്സപ്പെടുത്തി കാർ പാർക്ക് ചെയ്തത് ചോദ്യം ചെയ്ത നാട്ടുകാരന് നേരെ ഗുണ്ട നേതാവ് വെടിയുതിർത്തു. ബുധനാഴ്ച രാത്രി 9.45ന് മുട്ടം പൊലീസ് സ്റ്റേഷന് സമീപമാണ് സംഭവം. ടെലിഫോൺ എക്സ്ചേഞ്ചിന് സമീപം മാത്തപ്പാറക്ക് പോകുന്ന വഴി തടസ്സപ്പെടുത്തി നിർത്തിയിട്ട കാർ മാറ്റി ഇടാൻ നാട്ടുകാരൻ ആവശ്യപ്പെട്ടതാണ് പ്രശ്നങ്ങൾക്ക് തുടക്കം.
നടന്ന് നീങ്ങിയ നാട്ടുകാരന് പിറകെ വാഹനം ഇരപ്പിച്ച് എത്തുകയും ഇടിക്കാൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന് വാഹനത്തിനുള്ളിൽനിന്ന് മേലുകാവ് സ്വദേശിയായ ഗുണ്ട നേതാവ് തോക്ക് എടുത്ത് വെടിവെക്കുകയായിരുന്നു. പരാതി ഇല്ലാത്തതിനാൽ കേസ് എടുത്തില്ലെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.