മുട്ടം: മലങ്കര ഡാമിലെ ഷട്ടറുകളുടെ വയർ റോപ്പ് മാറ്റുന്ന പ്രവർത്തികൾ ആരംഭിക്കുന്നതിനാൽ ഒൻപത് പഞ്ചായത്തുകളിൽ കുടിവെള്ള വിതരണം മുടങ്ങും. ശനിയാഴ്ച മുതൽ ആറ് ദിവസത്തേക്കെങ്കിലും കുടിവെള്ള വിതരണം ഭാഗികമായി മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അധികൃതർ പറയുന്നു. തൊടുപുഴ താലൂക്കിലെ മുട്ടം, കരിങ്കുന്നം, കുടയത്തൂർ, വെള്ളിയാമറ്റം, ആലക്കോട്, വണ്ണപ്പുറം, ഉടുമ്പന്നൂർ, കോടിക്കുളം, കരിമണ്ണൂർ എന്നീ പഞ്ചായത്തുകളിലെ കുടിവെള്ള വിതരണമാണ് മുടങ്ങുക. വയർ റോപ്പ് മാറ്റി സ്ഥാപിക്കാൻ മലങ്കര ഡാമിലെ ജലനിരപ്പ് 38.5 മീറ്ററിലേയ്ക്ക് താഴ്ത്തണം. ജലനിരപ്പ് ഇത്രയും താഴുമ്പോൾ ജലാശയത്തിൽ സ്ഥിതി ചെയ്യുന്ന കുടിവെള്ള പദ്ധതിയിൽ നിന്നും പമ്പിങ് നടക്കാതെ വരും. വയർ റോപ്പ് മാറ്റുന്ന പ്രവൃത്തി പൂർത്തിയാക്കാൻ ഏകദേശം മുന്ന് ദിവസം വേണ്ടിവരും. തുടർന്ന് ജലം സംഭരിക്കാൻ അത്ര തന്നെ ദിവസം വേണ്ടിവരും. മുൻപ് അറ്റകുറ്റപ്പണിക്ക് ശ്രമിച്ചെങ്കിലും കുടിവെള്ള വിതരണം മുടങ്ങുമെന്നതിനാൽ നീട്ടിവെക്കുകയായിരുന്നു. മഴ ആരംഭിച്ചതിനാലാണ് വീണ്ടും പ്രവർത്തി പുനരാരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.