ഹൈക്കോടതി ജഡ്ജ് ഉൾപ്പടെയുള്ളവർക്ക്​ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയുടെ പേരിൽ വ്യാജ ഇ -മെയിൽ സന്ദേശം

മുട്ടം: ജില്ലാ കോടതി സബ് ജഡ്ജും ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയുമായ സിറാജുദ്ദീന്‍റെ പേരിൽ വ്യാജ ഇ -മെയിൽ സന്ദേശം വ്യാപകമായി പ്രചരിക്കുന്നു.

"എനിക്ക് താങ്കളുടെ സഹായം അടിയന്തിരമായി ആവശ്യമുണ്ട് അത് കൊണ്ട് എത്രയും വേഗം എനിക്ക് തിരികെ ഒരു ഇ - മെയിൽ അയക്കുക, ഫോണിൽ ബന്ധപ്പെടാൻ സാധിക്കാത്ത അവസ്ഥയാണ് അത് കൊണ്ട് എത്രയും വേഗം ഇ - മെയിൽ അയക്കുക" എന്ന രീതിയിലാണ് വ്യാജ സന്ദേശം പ്രചരിക്കുന്നത്.

ഹൈക്കോടതി ജഡ്ജ് ഉൾപ്പടെ നിരവധി ആളുകൾക്ക് വ്യാജ സന്ദേശം ലഭിച്ചിരുന്നു. സന്ദേശം ലഭിച്ച പലരും സബ് ജഡ്ജിനെ ഫോണിൽ വിളിച്ചപ്പോഴാണ് വിവരം അറിയുന്നത്.

ഇത് സംബന്ധിച്ച് സബ് ജഡ്ജ് ജില്ലാ പൊലീസ് മേധാവിക്ക് വിവരം കൈമാറിയതിനെ തുടർന്ന് അടിയന്തിരമായി അന്വേഷിക്കാൻ ജില്ലാ പൊലീസ് മേധാവി സൈബർ സെല്ലിന് നിർദേശം നൽകി.

Tags:    
News Summary - Complaint against fake e-mail message

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.