മുട്ടം: തുടർച്ചയായി പെയ്ത മഴയെത്തുടർന്ന് മലങ്കര ജലാശയത്തിലെ ഷട്ടറുകൾ ഉയർത്തി. മുൻകരുതലിെൻറ ഭാഗമായാണ് ജലനിരപ്പ് താഴ്ത്തി ക്രമീകരിച്ചത്. മഴവെള്ളപ്പാച്ചിലിൽ കുത്തിയൊലിച്ച് ജലമെത്തിയാൽ ഡാമിന് കേടുപാട് സംഭവിക്കാതിരിക്കാനും പൊടുന്നനെ തുറന്നുവിട്ട് താഴ്ഭാഗങ്ങളിൽ വെള്ളപ്പൊക്കം ഉണ്ടാകാതിരിക്കാനുമാണ് നടപടി. മൂന്ന് ഷട്ടറുകൾ 40 സെന്‍റിമീറ്റർ വീതം ഉയർത്തി. 39.5 മീറ്ററാണ് ഇന്നലെ രാവിലത്തെ ജലനിരപ്പ്. വരുംദിവസങ്ങളിലും മഴ പ്രതീക്ഷിക്കുന്നതിനാൽ ജലനിരപ്പ് താഴ്ത്തി ക്രമീകരിക്കുന്നതിനാണ് ആലോചന. മഴ ശക്തിയാർജിച്ചാൽ വരും ദിവസങ്ങളിൽ കൂടുതൽ ഷട്ടറുകൾ ഉയർത്തി കൂടുതൽ ജലം തൊടുപുഴ ജലാശയംവഴി ഒഴുക്കിക്കളയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.