അ​രു​ൺ ആ​ന​ന്ദ്​

നാലുവയസ്സുകാരനെ പീഡിപ്പിച്ച പ്രതിക്ക് 21 വർഷം തടവ്

മുട്ടം (ഇടുക്കി): നാലുവയസ്സുകാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ പ്രതിക്ക് 21 വർഷം തടവും 3.81 ലക്ഷം രൂപ പിഴയും. തിരുവനന്തപുരം നന്ദൻകോട് സ്വദേശി അരുൺ ആനന്ദിനെയാണ് തൊടുപുഴ പോക്‌സോ കോടതി ജഡ്ജി നിക്‌സൻ എം. ജോസഫ് ശിക്ഷിച്ചത്.

പിഴയടച്ചില്ലെങ്കിൽ ഒരുവർഷംകൂടി കഠിന തടവ് അനുഭവിക്കണം. ആവർത്തിച്ചുള്ള ലൈംഗികാതിക്രമത്തിനും രക്ഷാകർതൃത്വത്തിലുള്ള കുട്ടിയോടുള്ള ലൈംഗികാതിക്രമത്തിനുമുള്ള ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി എന്നതിനാൽ മൊത്തം തടവ് 15 വർഷമായി കുറയും.

നാലുവയസ്സുകാരന്‍റെ സഹോദരൻ ഏഴ് വയസ്സുകാരൻ, അരുൺ ആനന്ദിന്‍റെ ക്രൂര മർദനമേറ്റ് മരിച്ചതോടെയാണ് പീഡനവിവരം പുറത്തറിയുന്നത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പി.ബി. വാഹിദ ഹാജരായി.

Tags:    
News Summary - Defendant sentenced to 21 years in prison for molesting four-year-old

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.