മുട്ടം: സംസ്ഥാന പാതക്ക് അരികിൽ അപകടാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന വന്മരങ്ങൾ മുറിച്ചുനീക്കാൻ ഹൈകോടതി കനിയണം. മുട്ടം എൻജിനീയറിങ് കോളജ് മുതൽ പെരുമറ്റം വരെ ഒരു കിലോമീറ്റർ ഭാഗത്തെ റോഡ് വക്കിൽ നിൽക്കുന്ന മൂന്നു മരങ്ങളാണ് ഹൈകോടതി വിധി കാത്തുകഴിയുന്നത്. 20 വർഷം മുമ്പ് മുട്ടം കോടതിയിൽ തുടങ്ങിയ വ്യവഹാരം ഹൈകോടതി വരെ എത്തിനിൽക്കുകയാണ്. ഇതിനിടെ, പലതവണ മരത്തിെൻറ ശിഖരങ്ങൾ ഒടിഞ്ഞ് റോഡിൽ പതിച്ചു.
ഭാഗ്യംകൊണ്ട് ഇന്നുവരെ ആളപായം ഉണ്ടായിട്ടില്ല. മഴക്കാലം എത്തും മുമ്പ് ദുരന്തനിവാരണ അതോറിറ്റിയുടെ ഉത്തരവ് ഇറങ്ങുമെങ്കിലും പാലിക്കപ്പെടില്ല. ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ ഭാഗമായി 2003 മരം മുറിച്ചുനീക്കാൻ നടപടി പൂർത്തിയായപ്പോഴാണ് മലങ്കര എസ്റ്റേറ്റ് തടസ്സവാദം ഉന്നയിച്ചത്. പിന്നീട് അത് മുട്ടം കോടതിയിലും ഹൈകോടതി വരെയും എത്തി. ഹൈകോടതിയിൽ കേസ് എത്തിയിട്ട് വർഷങ്ങളായി. മരങ്ങൾ നിൽക്കുന്ന ഭാഗവും റോഡും ഉൾെപ്പടെ തങ്ങളുടേതാണെന്നാണ് മലങ്കര എസ്റ്റേറ്റിെൻറ വാദം. റോഡ് നിർമിക്കാൻ സർക്കാറിന് അനുമതി നൽകുക മാത്രമാണ് ചെയ്തിട്ടുള്ളത്. 1700 ഏക്കറോളം ഭൂമി കൈവശമുണ്ട്. ഇതിനെല്ലാം പട്ടയവും ഉണ്ടെന്ന് മലങ്കര എസ്റ്റേറ്റ് അധികൃതർ പറയുന്നു. 100 അടിയിലധികം ഉയരവും 100 ഇഞ്ചോളം വണ്ണവുമുള്ള മരങ്ങളാണ് ആയിരക്കണക്കിന് ജനങ്ങൾ ദിനംപ്രതി സഞ്ചരിക്കുന്ന സംസ്ഥാനപാതക്ക് അരികിലായി സ്ഥിതി ചെയ്യുന്നത്.
പതിറ്റാണ്ടുകളുടെ പഴക്കമുള്ള മരങ്ങൾ ഏതുനിമിഷവും നിലംപതിച്ചേക്കാം. വ്യാഴാഴ്ച നാലോടെ ഇതിൽ ഒരു മരത്തിെൻറ ശിഖരം ഒടിഞ്ഞ് റോഡിൽ പതിച്ചിരുന്നു. എത്രയും വേഗം അപകടാവസ്ഥയിലുള്ള ഈ മരങ്ങൾ മുറിച്ചുമാറ്റണമെന്നാണ് ജനങ്ങളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.