മുട്ടം: മലങ്കര ഡാമിലേക്കുള്ള നീരൊഴുക്ക് വർധിച്ചതിനെത്തുടർന്ന് ഷട്ടറുകൾ ഉയർത്തി കൂടുതൽ ജലം പുറത്തേക്ക് ഒഴുക്കി തുടങ്ങി. രണ്ട് ഷട്ടർ ഒന്നര മീറ്റർ വീതവും മൂന്നെണ്ണം ഒരു മീറ്റർ വീതവുമാണ് ഉയർത്തിയത്. മൂലമറ്റം വൈദ്യുതി നിലയത്തിലെ ഉൽപാദനം വർധിപ്പിച്ചത് മൂലവും കനത്ത മഴയെത്തുടർന്നും ശക്തമായ നീരൊഴുക്കാണുള്ളത്.
ശനിയാഴ്ച മൂലമറ്റം വൈദ്യുതി നിലയത്തിൽ 14.611 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിച്ചു. മലങ്കര ജലവൈദ്യുതി നിലയത്തിൽ ശനിയാഴ്ച 0.0822 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിച്ചു. മലങ്കര ഡാമിലേക്കുള്ള നീരൊഴുക്ക് വർധിച്ചാൽ ആറ് ഷട്ടറും രണ്ടു മീറ്റർ വീതം ഉയർത്താൻ കലക്ടർ അനുമതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.