മു​ട്ടം ടൗ​ണി​ലെ പ്ര​വ​ർ​ത്ത​ന​ ര​ഹി​ത​മാ​യ ഹൈ​മാ​സ്റ്റ് ലൈ​റ്റ്

മുട്ടത്തെ ഹൈമാസ്റ്റ് ലൈറ്റ് കണ്ണടച്ചു

മുട്ടം: ടൗണിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് കണ്ണടച്ചു. ഇതോടെ നേരം വൈകിയാൽ മുട്ടം  ടൗൺ ഇരുട്ടിലാകും. എട്ടുമണിയാകുന്നതോടെ സമീപകടകൾകൂടി അടക്കുമ്പോൾ ഇരുട്ട് വർധിക്കും.

വൈകീട്ട് ആറിന് തനിയെ പ്രകാശിക്കുകയും പിറ്റേന്ന് രാവിലെ തനിലെ ഓഫാകുകയും ചെയ്യുന്ന സംവിധാനമാണ് ഹൈമാസ്റ്റ് ലൈറ്റിൽ. എന്നാൽ, ഇത് ഏറെക്കാലമായി പ്രവർത്തിക്കുന്നില്ല. ഓട്ടോമാറ്റിക് സംവിധാനം പ്രവർത്തിക്കാത്തതിനാൽ നാട്ടുകാരാണ് ഇത് മാസങ്ങളായി പ്രകാശിപ്പിക്കുകയും ഓഫാക്കുകയും ചെയ്തിരുന്നത്.

എന്നാൽ, ഇപ്പോൾ പൂർണമായും പ്രകാശിക്കുന്നില്ല. മുൻ എം.പി ജോയ്സ് ജോർജി‍െൻറ പ്രാദേശിക ഫണ്ടിൽനിന്ന് ആറുലക്ഷം രൂപയോളം മുടക്കി നിർമിച്ചതാണ് 12 മീറ്റർ ഉയരമുള്ള ഈ ലൈറ്റ്.

Tags:    
News Summary - muttam highmast light was blinded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.