മുട്ടം: നവകേരള ബസ് മുട്ടം വഴി കടന്നു പോകുന്ന പത്താം തീയതി പെരുന്നാൾ കച്ചവടം ഒഴിയണമെന്ന് പൊലീസ് അറിയിച്ചതായി കച്ചവടക്കാരുടെ പരാതി. എന്നാൽ കട മാറ്റണമെന്ന് നിർദേശിച്ചിട്ടില്ലെന്ന് മുട്ടം പൊലീസ് പറഞ്ഞു.
തൊടുപുഴയിലെ നവകേരള സദസ്സിന് ശേഷം ഇടുക്കിയിലേക്ക് മുട്ടം വഴിയാണ് മന്ത്രിമാർ കടന്നു പോകുന്നത്. തൊടുപുഴയിൽ നിന്ന് ഇടുക്കിയിലേക്കു പോകുന്ന മന്ത്രിമാർക്കും മറ്റും വഴിയോരക്കട തടസ്സം സൃഷ്ടിക്കുമെന്ന കാരണം പറഞ്ഞാണ് ഒരു ദിവസത്തേക്ക് ഒഴിപ്പിക്കുന്നതെന്നാണ് ആക്ഷേപം.
മുട്ടം ഊരക്കുന്ന് ക്നാനായ പള്ളിയിൽ ഡിസംബർ ഒന്ന് മുതൽ 10 വരെയാണ് തിരുനാൾ. പ്രധാന പെരുന്നാൾ ദിവസമായ 10 ന് കട ഇവിടെ നിന്ന് മാറ്റിയാൽ മുടക്കിയ പണം പോലും മടക്കിക്കിട്ടില്ലെന്നാണ് കച്ചവക്കാർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.