മുട്ടം: ഡോക്ടർമാരുടെ കുറവിനെത്തുടർന്ന് മുട്ടം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ കിടത്തിച്ചികിത്സ നിർത്തിവെച്ചു. നാല് ഡോക്ടർമാരാണ് ഇവിടെ ആവശ്യമായുള്ളത്. ഇതിൽ ഒരാൾ പ്രസവാവധിയിലാണ്. ഒരു ഡോക്ടറെ ജില്ല ആശുപത്രിയിലേക്ക് മാറ്റി. മറ്റൊരാൾ 11 പഞ്ചായത്തുകളുടെ ചുമതലയുള്ള മെഡിക്കൽ ഓഫിസറാണ്.
നിരന്തര യോഗങ്ങളും ക്ലാസുകളും സന്ദർശനങ്ങളും ഉള്ളതിനാൽ ഇദ്ദേഹത്തിന് മിക്കപ്പോഴും മുട്ടം ആശുപത്രിയിൽ ചികിത്സക്ക് സമയം തികയില്ല. മറ്റൊരു ഡോക്ടർ അന്താരാഷ്ട്ര കോച്ച് കൂടിയായതിനാൽ വിവിധ പരിപാടികളിൽ പങ്കെടുക്കേണ്ടിവരുന്നുണ്ട്. ഒരു ഡോക്ടറെ വർക്കിങ് അറേഞ്ച്മെന്റ് രീതിയിൽ മുട്ടത്ത് നിയമിച്ചിട്ടുണ്ട്.
എങ്കിലും ഒ.പിയും ഐ.പിയും ഒരുമിച്ച് കൊണ്ടുപോകാൻ കഴിയാത്ത സ്ഥിതിയാണ്. ദിനംപ്രതി 250 -300 രോഗികൾ ഇവിടെ എത്തുന്നുണ്ട്. ഒരു ഡോക്ടർതന്നെ നൂറിലധികം രോഗികളെ ഒരു ദിവസം കാണേണ്ടിവരുന്നു. ഇതുമൂലം ഡോക്ടർമാരും രോഗികളും ഒരുപോലെ വലയുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.