മുട്ടം: അനിശ്ചിതമായി നീണ്ടുപോയ മലങ്കരയിലെ 13 കുടുംബങ്ങളുടെ പുനരധിവാസത്തിന് ഭൂമി അനുവദിച്ചത് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയിരിക്കെ. മലങ്കര ഡാമിന്റെ നിർമാണവുമായി ബന്ധപ്പെട്ട് നാല് പതിറ്റാണ്ട് മുമ്പ് ഡാമിന്റെ പരിസരത്ത് കുടിൽകെട്ടി താമസിച്ചവർക്കാണ് ഭൂമിനൽകാൻ ഉത്തരവിട്ടത്.
മലങ്കര ഡാമിന്റെ നിർമാണത്തിനായി വിവിധ സ്ഥലങ്ങളിൽനിന്ന് എത്തിയവരായിരുന്നു അവർ. ഡാം സൈറ്റിൽ അഞ്ചുരൂപയായിരുന്നു അന്ന് കൂലി. ഡാം സൈറ്റിനുപുറത്ത് ഒമ്പത് രൂപ കൂലിയുണ്ടായിരുന്നപ്പോൾ കുറഞ്ഞ കൂലിക്ക് പണിയെടുക്കുന്നതിന് തൊഴിലാളികൾ വിസമ്മതിച്ചിരുന്നു.
അന്ന് അവിടെ ജോലി ചെയ്യുന്നവർക്ക് വീടുവെക്കാൻ സൗജന്യ ഭൂമി നൽകാമെന്ന ഉറപ്പിൽ ഡാമിന് സമീപം കുടിൽകെട്ടി താമസിക്കുകയായിരുന്നു. പിന്നീട് മാറിവന്ന സർക്കാറുകൾ സ്ഥലം വാഗ്ദാനം ചെയ്തതോടെ കുറഞ്ഞകൂലിക്കും ഡാം നിർമാണത്തിലും അനുബന്ധ ജോലികളിലും തുടർന്നു.
അതിനിടെ ഇലപ്പള്ളി വില്ലേജിൽ ഇവർക്ക് സ്ഥലംനൽകാൻ ആലോചിച്ചെങ്കിലും ഈ പ്രദേശത്ത് താമസിച്ചാൽ ജോലികിട്ടാനുള്ള ബുദ്ധിമുട്ടും കുട്ടികളുടെ പഠനത്തെ ബാധിക്കുമെന്നും കാണിച്ച് മുട്ടത്തെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഡി.സി.സി പ്രസിഡന്റ് റോയി കെ.പൗലോസ് വഴിനൽകിയ നിവേദനത്തിലാണ് ഇവരെ പെരുമറ്റത്ത് മൂന്ന് സെന്റ് വീതം ഭൂമിനൽകി പുനരധിവസിപ്പിക്കുന്നതിന് സർക്കാർ നടപടിയായത്. പെരുമറ്റത്ത് അഞ്ച് വീടുകൾ നിർമിച്ച് താമസം ആരംഭിച്ച് കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.