40 അ​ടി താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞ ടോ​റ​സ് ലോ​റി ക്രെ​യി​നു​ക​ൾ ഉ​പ​യോ​ഗി​ച്ച് ഉ​യ​ർ​ത്തു​ന്നു

40 അടി താഴ്ചയിലേക്ക് മറിഞ്ഞ ലോറി ഉയർത്തി

മുട്ടം: നിയന്ത്രണംനഷ്ടപ്പെട്ട് 40 അടി താഴ്ചയിലേക്ക് മറിഞ്ഞ ലോറി ഉയർത്തി. മൂന്ന് ക്രെയിനുകൾ മണിക്കൂറുകൾ പ്രയത്നിച്ചാണ് ലോറി ചൊവ്വാഴ്ച ഉയർത്തിയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് മുട്ടം പഞ്ചായത്ത്പടിക്ക് സമീപം ലോറി മറിഞ്ഞത്.

ഡ്രൈവർ തമിഴ്നാട് നാമക്കൽ സ്വദേശി സെന്തിൽകുമാർ മരിക്കുകയും സഹായി അജയിക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തിരുന്നു. 98 വീപ്പകളിലായി 20 ടണ്ണോളം റബർ പാലാണ് ലോറിയിൽ ഉണ്ടായിരുന്നത്. റബർപാൽ കഴിഞ്ഞ ദിവസം കയറ്റിവിട്ടു. മരുതുംകല്ലേൽ വിജന്‍റെ വീട്ട് മുറ്റത്താണ് ലോറി പതിച്ചത്. ലോറിയിലുണ്ടായിരുന്ന 50 ഓളം വീപ്പകൾ ചിതറിത്തെറിച്ചു. ഇതിൽ 15ഓളം വീപ്പകൾ പൊട്ടി റബർപാൽ ചോർന്നൊലിച്ചുപോവുകയും ചെയ്തിരുന്നു.

Tags:    
News Summary - overturned lorry was raised to a depth of 40 feet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.