മുട്ടം: നിർമാണത്തിലെ അപാകത മൂലം അടഞ്ഞുകിടക്കുന്ന മലങ്കര ടൂറിസം ഹബിലെ എൻട്രൻസ് പ്ലാസ അറ്റകുറ്റപ്പണി നടത്താൻ തീരുമാനം. കലക്ടർ, ഡി.ടി.പി.സി അധികൃതർ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിലാണ് തീരുമാനമായത്. അറ്റകുറ്റപ്പണി നടത്തുന്നതിന് എത്രരൂപ ചെലവാകും എന്നത് കണ്ടെത്താനും എസ്റ്റിമേറ്റ് എടുക്കാനും നിർദേശിച്ചു. നിർമാണം നടത്തിയ കരാർ ഏജൻസിയായ ഹാബിറ്റാറ്റിന് 25 ലക്ഷം രൂപ നൽകാനുണ്ടെന്ന് അധികൃതർ പറയുന്നു. അറ്റകുറ്റപ്പണിക്ക് ചെലവാകുന്ന തുക ഈ കരാറുകാരിൽനിന്ന് ഈടാക്കാനാണ് തീരുമാനം.
എൻട്രൻസ് പ്ലാസയിലെ ചോർച്ചയാണ് പ്രധാന പ്രശ്നം. ചുറ്റുപാടും ചോർന്നൊലിക്കുന്ന സ്ഥിതിയാണ്. വൃത്താകൃതിയിലുള്ള എൻട്രൻസ് പ്ലാസക്ക് മുകളിലെ വെന്റിലേറ്റർ വഴിയാണ് വെള്ളം ഉള്ളിലേക്ക് കടക്കുന്നത്. നിർമാണത്തിലെ അപാകതമൂലം ഭിത്തിക്ക് വശങ്ങളിലൂടെയും ചോരുന്നുണ്ട്. ചില്ല് പാളികൾ മങ്ങി കേടുപാട് സംഭവിച്ചിട്ടുണ്ട്. ഇവയെല്ലാം ശരിയാക്കി ചായം പൂശി വൃത്തിയാക്കിയാൽ പ്ലാസ തുറന്ന് നൽകാൻ സാധിക്കും. അതിനായി എസ്റ്റിമേറ്റ് എടുക്കാൻ നിർദേശിച്ചിട്ട് നാളുകളായെങ്കിലും ഇതുവരെ എടുത്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.