മുട്ടം: ഹൃദയസംബന്ധമായ രോഗം മൂലം ദുരിതത്തിലായ മുട്ടം സ്വദേശി ചികിത്സക്കായി സുമനസ്സുകളുടെ കനിവ് തേടുന്നു. കാക്കൊമ്പ് നീലിയാനിക്കൽ റെജിക്ക് (48) ഹൃദയവാൽവുകളിൽ തകരാർ കണ്ടെത്തിയതിനെത്തുടർന്ന് ഡോക്ടർമാർ അടിയന്തര ശസ്ത്രക്രിയ നിർദേശിച്ചിരിക്കുകയാണ്. ശസ്ത്രക്രിയക്കും ചികിത്സക്കുമായി 10 ലക്ഷം രൂപ ചെലവുവരും. ടാപ്പിങ് തൊഴിലാളിയായ റെജിക്കും കുടുംബത്തിനും ഇത്രയും ഭീമമായ തുക കണ്ടെത്തുക അസാധ്യമാണ്. റെജിയെ സഹായിക്കുന്നതിനായി വാർഡ് അംഗം ജോസ് കടത്തലക്കുന്നേലിെൻറയും പള്ളി വികാരിമാരായ ഫാ. കെ.എസ്. സ്കറിയ, ഫാ. ജീവൻ കദളിക്കാട്ടിൽ എന്നിവരുടെയും നേതൃത്വത്തിൽ സഹായനിധി രൂപവത്കരിച്ചിട്ടുണ്ട്. ഇവരുടെപേരിൽ സൗത്ത് ഇന്ത്യൻ ബാങ്ക് മട്ടം ശാഖയിൽ അക്കൗണ്ടും തുറന്നു.(നമ്പർ 0822053000003007), ഐ.എഫ്.എസ്.സി: SIBL0000822.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.