മുട്ടം: 500 മീറ്റർ മാത്രം ദൂരമുള്ള മുട്ടം ടൗണിൽ കുമിഞ്ഞുകൂടിയ മാലിന്യം നീക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഓരോ വൈദ്യുതി തൂണിനും ചുവട്ടിൽ വലിയ കൂമ്പാരംതന്നെയായിട്ടുണ്ട്.
ഇവ നീക്കം ചെയ്യാൻ പഞ്ചായത്തിൽനിന്നു ജീവനക്കാരെ നിയമിച്ചിട്ടുണ്ടെങ്കിലും യഥാസമയം നീക്കാറില്ല. വ്യാപാരികളും നാട്ടുകാരും അനവധി തവണ പരാതി പറഞ്ഞെങ്കിലും നടപടി മാത്രം ഉണ്ടാകുന്നില്ല. എല്ലാ മാസവും കടകളിൽനിന്നു കുറഞ്ഞത് നൂറ് രൂപ വീതം മാലിന്യം നീക്കാൻ ഹരിത കർമസേനക്ക് വ്യാപാരികൾ നൽകുന്നുണ്ട്.
ഗാന്ധിജയന്തി ദിനത്തിൽ മാത്രമാണ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ശുചീകരണം നടത്തുന്നത്. അല്ലാതെ ശുചീകരണം നടത്തുന്നത് സന്നദ്ധ സംഘടനകളോ എൻ.സി.സി കാഡറ്റുകളൊ ആണ്. ഇത് നടത്തുന്നത് വർഷത്തിൽ ഒന്നോ രണ്ടോ തവണ മാത്രവും. ആഴ്ചയിൽ ഒരിക്കലെങ്കിലും ടൗൺ വൃത്തിയാക്കാൻ നടപടി വേണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.