മുട്ടം (ഇടുക്കി): മൂന്ന് പതിറ്റാണ്ടോളം ട്രക്കിങ്ങിലും പക്ഷി നിരീക്ഷണ യാത്രകളിലും വിദേശികളടക്കം സഞ്ചാരികൾക്കും ഗവേഷക സംഘങ്ങൾക്കും വഴികാട്ടിയായിരുന്ന ശ്യാംകുമാറിെൻറ ജീവിതം കോവിഡ് മാറ്റിയെഴുതിയപ്പോൾ തൊഴിൽ പാമ്പുപിടിത്തം. കേരളത്തിനകത്തും പുറത്തും നിന്നുള്ള നൂറുകണക്കിന് സഞ്ചാരികൾക്ക് വിനോദസഞ്ചാര കേന്ദ്രങ്ങളിലെയും പക്ഷിസേങ്കതങ്ങളിലെയും രഹസ്യങ്ങളും കൗതുകക്കാഴ്ചകളും പരിചയപ്പെടുത്തിയ ഇൗ 50കാരൻ കാടിനെ അടുത്തറിയുന്ന പ്രകൃതിശാസ്ത്രജ്ഞനുമാണ്. ഇപ്പോൾ തൊടുപുഴ മുട്ടത്ത് വനംവകുപ്പിന് കീഴിലെ റാപ്പിഡ് റെസ്പോൺസ് ടീമിലെ ദിവസവേതനക്കാരനാണ് വൈക്കം ബ്രഹ്മമംഗലം സ്വപ്നനിവാസിൽ ശ്യാംകുമാർ.
സഞ്ചാരികൾക്ക് വഴികാട്ടിയായിരുന്ന ശ്യാംകുമാറിന് ഒാരോ വർഷവും സെപ്റ്റംബർ മുതൽ മാർച്ച് വരെ തിരക്കേറിയതായിരുന്നു. സഞ്ചാരികളുടെ ഒഴുക്കുള്ള ആ സമയത്ത് പ്രതിദിനം ആറായിരം രൂപ വരെയായിരുന്നു വരുമാനം. പ്രകൃതിയോട് എന്നും പ്രണയമായിരുന്നു ശ്യാംകുമാറിന്. ആനകൾ, പക്ഷികൾ, കടുവ, വരയാട്, ചിത്രശലഭങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് നടത്തുന്ന പഠനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു. വനം വകുപ്പിന് വേണ്ടി പ്രതിഫലം പറ്റാതെയാണ് ഇൗ പഠനങ്ങളിൽ പെങ്കടുത്തിരുന്നത്.
പല സ്ഥലങ്ങളിലെയും ചിത്രശലഭ പാർക്കുകൾക്ക് പിന്നിലും ശ്യംകുമാറിെൻറ പരിചയസമ്പത്തും ഭാവനാവിലാസവുമുണ്ട്. ആഗോള ടെലിവിഷൻ ചാനലുകൾ പരിസ്ഥിതി പരിപാടികൾ ചിത്രീകരിക്കാൻ കേരളത്തിലെത്തുേമ്പാൾ സഹായിയായിരുന്നത് ഇദ്ദേഹമാണ്. കോവിഡിൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ അടയുകയും സഞ്ചാരികൾ വരാതാകുകയും ചെയ്തതോടെ ശ്യാംകുമാറിന് തൊഴിലില്ലാതായി. സ്ഥിതിഗതികൾ മാറുമെന്ന പ്രതീക്ഷയിൽ ഏഴ് മാസത്തോളം വീട്ടിൽ കഴിച്ചു കൂട്ടി. പ്രതിസന്ധി നീണ്ടതോടെ കൂലിപ്പണിക്കിറങ്ങി. കൂടംകുളം വൈദ്യുതി ലൈനിെൻറയും കൊച്ചി മെട്രോയുടെയും തൂണുകളുടെ പൈലിങ് ജോലികൾ ചെയ്തു.
മൂലമറ്റം വൈദ്യുതി നിലയത്തിൽ താൽക്കാലിക ജീവനക്കാരനായും പ്രവർത്തിച്ചു. ഇപ്പോൾ വനം വകുപ്പിെൻറ റാപിഡ് റെസ്പോൺസ് ടീമിൽ അംഗമായ ശ്യാംകുമാറിെൻറ പ്രധാന ജോലി വന്യജീവികളെയൊ ഉപദ്രവകാരികളായ പാമ്പുകളേയൊ കണ്ടെത്തിയാൽ കൂട്ടിലാക്കി സംരക്ഷിത വനത്തിൽ തുറന്ന് വിടുകയാണ്. പ്രകൃതിയോടുള്ള അടങ്ങാത്ത സ്നേഹമാണ് എല്ലാ പ്രതിസന്ധികൾക്കിടയിലും ഇൗ ജോലിയിൽ ഇദ്ദേഹത്തെ പിടിച്ചുനിർത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.