മുട്ടം: ഇടുക്കി - കോട്ടയം ജില്ലകളുടെ അതിർത്തിയായ വടക്കൻമേട്, ഇലവീഴാപൂഞ്ചിറ എന്നിവിടങ്ങളിൽ നിന്ന് ഉത്ഭവിച്ച് മുട്ടം വഴി കടന്ന് പോകുന്ന പരപ്പാൻ തോട്ടിലെ വെള്ളത്തിന് നിറം മാറ്റം. പച്ച നിറത്തിലാണ് വെള്ളം ഒഴുകുന്നത്. ജില്ല വിജിലൻസ് ഓഫിസിന് സമീപം വരെ നിറ വ്യത്യാസം ഇല്ലാതെ ഒഴുകുന്ന തോട് പെരുമറ്റത്തിനടുത്ത് എത്തുമ്പോഴാണ് പച്ചനിറം.
ഏതെങ്കിലും ഫാക്ടറിയിൽ നിന്നും മാലിന്യം കലരുന്നതാകാം ഇതിന് കാരണമെന്ന് നാട്ടുകാർ പറയുന്നു.10 ഓളം ഫാക്ടറികളാണ് ജില്ലാ കോടതിക്ക് സമീപം പ്രവർത്തിക്കുന്നത്.
ഇവയിൽ പരിശോധന നടത്തിയാൽ മാലിന്യ നിക്ഷേപം കണ്ടെത്താൻ കഴിയുമെന്നാണ് നാട്ടുകാർ പറയുന്നത്. പതിനായിരക്കണക്കിന് ആളുകൾ കുടിക്കാൻ ഉപയോഗിക്കുന്ന തൊടുപുഴ ജലാശയത്തിലേക്കാണ് ഈ വെള്ളം ചെന്ന് പതിക്കുന്നത്.
എത്രയും വേഗം ജലാശയത്തിലെ നിറവ്യത്യാസത്തിന് കാരണം കണ്ടെത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.