മുട്ടം: മുട്ടം കാക്കൊമ്പിനുസമീപം ഉടുമ്പന്നൂർ - ഇൗരാറ്റുപേട്ട 110 കെ.വി ടവർ ലൈൻ രണ്ടാംതവണയും പൊട്ടി വീണു. ശനിയാഴ്ച രാവിലെ പത്തോടെയാണ് ലൈൻ പൊട്ടിയത്. രണ്ടാഴ്ച മുമ്പും ഇതേ ലൈൻ പൊട്ടി വീണിരുന്നു.
അന്ന് 110 കെ.വി ലൈൻ പൊട്ടി 11 കെ.വി ലൈനിലേക്കാണ് വീണത്. ഇടവേളകളിൽ അറ്റകുറ്റപ്പണി നടത്താത്തതാണ് ലൈൻ നിരന്തരം തകരാറിലാകാൻ കാരണം. ഈ ലൈൻ ഭൂരിഭാഗവും ജനവാസമേഖലയിലൂടെയാണ് കടന്ന് പോകുന്നത്. ഒട്ടേറെ വീടുകളും സ്ഥാപനങ്ങളും ഈ ലൈനിനടിയിലും സമീപത്തായും ഉണ്ട്. ഉടൻ അറ്റകുറ്റപ്പണി നടത്തി ലൈൻ കുറ്റമറ്റതാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ടവർ ലൈൻ ഇടക്കിടെ പൊട്ടിവീഴുന്നത് നാട്ടുകാരെ ഭീതിയിലാക്കിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.