മുട്ടം: ബസ് കാത്തിരിപ്പ് കേന്ദ്രം വലയിലാക്കി ബ്രസീൽ അങ്ങാടിയിലേക്ക് സ്വാഗതം എന്ന ബോർഡും സ്ഥാപിച്ച് ആരാധകർ. പച്ചയും മഞ്ഞയും പെയിന്റ് അടിച്ചും തോരണങ്ങൾ തൂക്കിയും കാത്തിരിപ്പ് കേന്ദ്രം മനോഹരമാക്കിയിട്ടുണ്ട്. മുട്ടത്തെ ഓരോ കവലകളിലും മതിലുകളിലും അർജന്റീനയുടെയും ബ്രസീലിന്റെ ആരാധകർ മത്സരബുദ്ധിയോടെയാണ് ഫ്ലക്സുകളും മറ്റും സ്ഥാപിക്കുന്നത്. നഗരവീഥികളിൽ ഇഷ്ട ടീമിന്റെ ഫ്ലക്സുകളും കട്ടൗട്ടറുകളും കൊടിതോരണങ്ങളും നിറക്കാൻ ഇഞ്ചോടിഞ്ചാണ് പോരാട്ടം. ആരാധകർ കുറവെങ്കിലും മുട്ടത്ത് പോർചുഗലിനായും പ്രചാരണം നടത്തുന്നുണ്ട്. തോട്ടുംകര പാലത്തിൽനിന്ന് ആരംഭിച്ച പ്രചാരണം മുട്ടം ടാക്സി സ്റ്റാൻഡിലെ ബസ് കാത്തിരിപ്പു കേന്ദ്രത്തിൽവരെ എത്തിനിൽക്കുന്ന കാഴ്ചയാണിവിടെ. മുട്ടം ടൗൺ, തോട്ടുംകര, തുടങ്ങനാട് എന്നിവിടങ്ങളിലാണ് പ്രധാനമായും അലങ്കാരങ്ങൾ നടത്തിയിട്ടുള്ളത്. മത്സരങ്ങൾ ബിഗ് സ്ക്രീനിൽ കാണാൻ അവസരം ഒരുക്കണമെന്ന് പഞ്ചായത്തിനോടും ആരാധകർ ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.