മുട്ടം: ഒരു മാസമായിട്ടും നാടിനെ മുഴുവൻ ഭീതിയിലാക്കിയ പുലിയെ ഇതുവരെ കണ്ടെത്താനായില്ല. കോഴിയിറച്ചിയും പോത്തിറച്ചിയും വെച്ച് കെണിയൊരുക്കിയിട്ടും പുലി കൂട്ടിലായില്ല.
ചത്ത കോഴിയെ വെച്ചാൽ പോരെന്ന നിർദ്ദേശത്തെ തുടർന്ന് ജീവനുള്ള മുട്ടനാടിനെ തന്നെ കൂട്ടിൽ അടച്ച് കെണിയൊരുക്കി. രണ്ടുമാസം മുമ്പ് രണ്ട് തവണ കാമറയിൽ പതിഞ്ഞെങ്കിലും പിന്നീട് പുലിയെക്കുറിച്ച് യാതൊരു അറിവുമില്ല. അനവധി മൃഗങ്ങളെ കൊന്നുതിന്ന പുലിയെ അവസാനമായി കണ്ടത് ഏപ്രിൽ 28നാണ്. കരിങ്കുന്നം, മുട്ടം പഞ്ചായത്തുകളുടെ അതിർത്തി മേഖലകളിലാണ് പുലിയെ നാട്ടുകാർ കണ്ടത്. ഇതേ തുടർന്ന് വിവിധ ഭാഗങ്ങളിൽ ആറ് കാമറകളും സ്ഥാപിച്ചിരുന്നു. രണ്ട് തവണ മാത്രമാണ് കാമറയിൽ പുലിയുടെ ദൃശ്യം കിട്ടിയത്. രണ്ട് മാസക്കാലമായി പുലി കാണാമറയത്താണ്. പുലിയെ പിടികൂടാൻ സ്ഥാപിച്ച കൂട്ടിൽ ഒന്നിടവിട്ട ദിവസങ്ങളിൽ കോഴിയിറച്ചി കെട്ടി തൂക്കുന്നുണ്ട്. ഇതു വരെ 70 കിലോയോളം കോഴിയിറച്ചി ചിലവായി. ഇടക്ക് പോത്തിറച്ചിയും പരീക്ഷിച്ചു.
നാളുകളായി കാമറയിലോ നാട്ടുകാർ നേരിട്ടോ പുലിയെ കാണാത്തതിനാൽ കൂട് അഴിച്ച് മാറ്റാനുള്ള ശ്രമത്തിലാണ് വനം വകുപ്പ്. സ്ഥാപിച്ച ആറ് കാമറകളിൽ അഞ്ചും അഴിച്ചുമാറ്റിക്കഴിഞ്ഞു. തിരുവനന്തപുരം ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അനുമതി കിട്ടിയാലുടൻ കൂട് വനാതിർത്തിയിൽ നിന്ന് നീക്കം ചെയ്യും.
രണ്ടുമാസം മുമ്പ് രണ്ട് തവണ കാമറയിൽ പതിഞ്ഞെങ്കിലും പിന്നീട് പുലിയെക്കുറിച്ച് യാതൊരു അറിവുമില്ല. അനവധി മൃഗങ്ങളെ കൊന്നുതിന്ന പുലിയെ അവസാനമായി കണ്ടത് ഏപ്രിൽ 28നാണ്.
കരിങ്കുന്നം, മുട്ടം പഞ്ചായത്തുകളുടെ അതിർത്തി മേഖലകളിലാണ് പുലിയെ നാട്ടുകാർ കണ്ടത്. ഇതേ തുടർന്ന് വിവിധ ഭാഗങ്ങളിൽ ആറ് കാമറകളും സ്ഥാപിച്ചിരുന്നു. രണ്ട് തവണ മാത്രമാണ് കാമറയിൽ പുലിയുടെ ദൃശ്യം കിട്ടിയത്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.