മുട്ടം: ദുരന്ത നിവാരണ ഭാഗമായി മുറിച്ചുനീക്കിയ തടികൾ വെറുതെ കിടന്ന് നശിക്കുന്നു.ലക്ഷക്കണക്കിന് രൂപ വിലവരുന്ന ആഞ്ഞിലി ഉൾപ്പെടെയാണ് നിരത്തുവക്കിൽ കിടന്ന് നശിക്കുന്നത്. തൊടുപുഴ-പുളിയൻമല സംസ്ഥാന പാതയുടെ ഓരത്ത് മുട്ടം എൻജിനീയറിങ് കോളജിന് സമീപമാണ് തടികളുള്ളത്. അഞ്ചു മാസമായി റോഡരികിൽ കിടന്നിട്ടും അധികൃതർ ലേലം ചെയ്ത് ഖജനാവിലേക്ക് മുതൽക്കൂട്ടാൻ ശ്രമിക്കുന്നില്ല. മലങ്കര എസ്റ്റേറ്റും പൊതുമരാമത്ത് വകുപ്പും തമ്മിലെ കേസിനെ തുടർന്നാണ് തടി ലേലം ചെയ്യാൻ കഴിയാത്തത്.
ഇവ നശിച്ചാൽ ആർക്കും ഉപകാരപ്പെടാതെ പോകുമെന്ന് ജനം ആശങ്ക പ്രകടിപ്പിക്കുന്നു. ലേലം ചെയ്ത് ട്രഷറിയിലോ മറ്റോ പണം സൂക്ഷിക്കണമെന്നാണ് നാട്ടുകാർ പറയുന്നത്. കേസ് തീർന്നശേഷം പണം നൽകാനും കഴിയും. മരത്തടി റോഡ് വക്കിൽ കിടക്കുന്നത് ഗതാഗതടസ്സത്തിനും കാരണമാകുന്നുണ്ട്. എത്രയും വേഗം ഇവ റോഡ് വക്കിൽനിന്ന് നീക്കം ചെയ്യാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.