റവന്യൂ, പൊലീസ്, റോഡ് ട്രാന്‍സ്പോര്‍ട്ട്, ആരോഗ്യം, തദ്ദേശഭരണം, കെ.എസ്.ഇ.ബി, കൃഷി, പൊതുവിതരണം, രജിസ്ട്രേഷന്, മൃഗസംരക്ഷണം, ഫിഷറീസ്, വിദ്യാഭ്യാസം, വ്യവസായം, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ്, അക്ഷയ, കോളജുകള്‍, ആശുപത്രികള്‍, പൊതുമരാമത്ത്, ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ്, ട്രഷറി, ജലസേചനം, സാമൂഹിക നീതി, അഗ്നിരക്ഷ, ടൂറിസം, കെ.എസ്.എഫ്.ഇ, കോടതികള്‍, ക്ഷീരവികസനം, എംപ്ലോയ്മെൻറ്, വനം, എക്സൈസ്, ജി.എസ്.ടി, തുറമുഖം, ജന്‍ ഔഷധി സ്റ്റോറുകൾ തുടങ്ങിയ ഓഫിസുകളുടെ വിവരങ്ങളാണ് ആപ്പിലുള്ളത്. കൂടാതെ മറ്റ് പ്രധാന ജില്ല ഓഫിസുകളും കേന്ദ്രസര്‍ക്കാര്‍ ഓഫിസുകളും കണ്ടെത്തുന്നതിന് പ്രത്യേക ഓപ്ഷനുകളുണ്ട്.
ഓഫിസുകളുടെ വിശദ വിവരങ്ങളറിയാം
ഗൂഗിള്‍ പ്ലേ സ്റ്റോറിൽനിന്ന് ഡൗണ്‍ലോഡ് ചെയ്ത് ആപ്ലിക്കേഷന്‍ ഓപണ്‍ ചെയ്യുമ്പോള്‍ ജില്ലകളുടെ പേരാണ് ആദ്യം കാണുന്നത്. അതില്‍ നിങ്ങളുടെ ജില്ല തെരഞ്ഞെടുക്കാം. തുറന്നുവരുന്ന പേജില്‍ ജില്ലയിലെ സര്‍ക്കാര്‍ വകുപ്പുകളുടെ ഐക്കണുകള്‍ നമുക്ക് കാണാം.
കൂടാതെ പ്രധാനപ്പെട്ട ഓഫിസുകളുടെ വിശദവിവരങ്ങളും ആപ്പിലൂടെ ലഭിക്കും. ഓഫിസിെൻറ ഫോണ്‍ നമ്പര്‍, മൊബൈല്‍ ഫോണ്‍ നമ്പര്‍, ഇ-മെയില്‍ വിലാസം, പോസ്റ്റല്‍ വിലാസം, ലൊക്കേഷന്‍ (സ്ഥാനം) എന്നിവയോടൊപ്പം ഓഫിസിെൻറ സേവനങ്ങളെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് അറിയാനും അഭിപ്രായം നല്‍കാനുമുള്ള സൗകര്യവും ആപ്ലിക്കേഷനിലുണ്ട്്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും സര്‍ക്കാര്‍ ഓഫിസുകളുടെ ലൊക്കേഷന്‍ കണ്ടെത്താനും ഫോണിലും ഇ-മെയിലിലും ബന്ധപ്പെടാനും പ്രവര്‍ത്തനം വിലയിരുത്താനും പരാതി നല്‍കാനുമുള്ള സൗകര്യമാണ് നാഷനല്‍ ഇന്‍ഫര്‍മാറ്റിക്സ് സെൻറര്‍ വികസിപ്പിച്ച എെൻറ ജില്ല ആപ്ലിക്കേഷനിലുള്ളത്.
ഓഫിസിെൻറ പ്രവര്‍ത്തനവും നിരീക്ഷിക്കാം
മുഖ്യമന്ത്രി വരെയുള്ളവര്‍ക്ക് ഓരോ ഓഫിസിെൻറയും പ്രവര്‍ത്തനം ആപ്പിലൂടെ നിരീക്ഷിക്കാൻ കഴിയും. ഇ-മെയില്‍ അയക്കാനും അധിക വിവരങ്ങള്‍ ലഭിക്കാനുമുള്ള ഓപ്ഷനുകളും ആപ്ലിക്കേഷനിലുണ്ട്. പൊതുജനങ്ങള്‍ നല്കുന്ന റേറ്റിങ്ങും രേഖപ്പെടുത്തുന്ന അഭിപ്രായങ്ങളും എല്ലാവര്ക്കും കാണാം. ജില്ലയുടെ പ്രധാന പേജിലും വകുപ്പുകളുടെ പേജിലും ഓഫിസുകള്‍ സെര്‍ച്ച് ചെയ്ത് ഇത് കണ്ടെത്താൻ സൗകര്യമുണ്ട്.
ആപ്ലിക്കേഷനിലൂടെ പൊതുജനങ്ങള്‍ അറിയിക്കുന്ന അടിയന്തര ഇടപെടല്‍ ആവശ്യമുള്ള വിഷയങ്ങള്‍ ഉടന്‍ വകുപ്പ് മേധാവികളുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതിന് പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ആപ്ലിക്കേഷൻ ഇനിയും പൂർണമായി പ്രവര്‍ത്തനസജ്ജമാക്കുന്നതിന് എല്ലാ സര്‍ക്കാര്‍ ഓഫിസുകളുടെയും വിശദാംശം ഉടന്‍ ജില്ല നാഷനല്‍ ഇന്‍ഫര്‍മാറ്റിക്സ് സെൻററിന് (എൻ.ഐ.സി) നല്‍കണമെന്ന് കലക്ടര്‍ ഷീബ ജോര്‍ജ് ജില്ലതല ഉദ്യോഗസ്ഥരുടെ ഇതുസംബന്ധിച്ച അവലോകന യോഗത്തില്‍ ആവശ്യപ്പെട്ടു. വിശദാംശം അയച്ചുനല്‍കേണ്ട എൻ.ഐ.സിയുടെ ഇ-മെയില്‍ വിലാസം keridk@nic.in
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.