നെടുങ്കണ്ടം: ബിനോയിയെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാന്‍ സുമനസ്സുകളുടെ കാരുണ്യംകാത്ത് കഴിയുകയാണ് കല്‍കൂന്തലിലെ ഒരു നിര്‍ധന കുടുംബം. മരത്തില്‍നിന്ന് വീണ് ഗൃഹനാഥന്‍ കിടപ്പിലായതോടെ വീട്ട് ചെലവും ചികിത്സ ചെലവുകള്‍ക്കുമായി പാടുപെടുകയാണ് ഈ കുടുംബം.
സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തില്‍ ജോലി ചെയ്യുന്നതിനിടെയാണ് കല്‍കൂന്തല്‍ സ്വദേശിയായ ഉറുമ്പ് തടത്തില്‍ ബിനോയി, അപകടത്തില്‍പെട്ടത്. അരക്ക് താഴേക്ക്, ചലനശേഷി നഷ്ടപ്പെട്ട് കിടപ്പിലായതോടെ കുടുംബത്തിെൻറ ഏക വരുമാനമാര്‍ഗം നിലച്ചു. കഴിഞ്ഞ സെപ്റ്റംബര്‍ 20നാണ് ബിനോയി ജോലിക്കിടെ മരത്തില്‍നിന്ന് വീണത്. തുടര്‍ന്ന് മാസങ്ങളോളം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നിലവില്‍ കാലുകളുടെ ചലനശേഷി പൂര്‍ണമായും നഷ്ടപ്പെട്ട അവസ്ഥയിലാണ്. തുടര്‍ ചികിത്സക്കായി പണം കണ്ടെത്താന്‍പോലും ആവാത്ത അവസ്ഥയിലാണ് കുടുംബം. വാടക വീട്ടിലാണ് താമസം. സ്വന്തമായി 12 സെന്‍റ് ഭൂമി ഉണ്ടെങ്കിലും വീട് നിര്‍മിക്കാന്‍ അനുയോജ്യമല്ല. മാസങ്ങളോളം തുടര്‍ ചികിത്സ നല്‍കിയാല്‍ ബിനോയിയെ സാധാരണ ജീവിതത്തിലേക്ക് മടക്കിയെത്തിക്കാം എന്നാണ് ഡോക്ടര്‍മാര്‍ ഉറപ്പുനല്‍കിയിരിക്കുന്നത്. എന്നാല്‍, സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മൂലം മെച്ചപ്പെട്ട ചികിത്സനല്‍കാന്‍ കുടുംബത്തിനാകുന്നില്ല. കുഞ്ഞ് കുട്ടികളെയും ബിനോയിയെയും വീട്ടില്‍ തനിച്ചാക്കി ഭാര്യ സിന്ധുവിന് കൂലിവേലക്ക് പോകാന്‍പോലും കഴിയുന്നില്ല. ജീവതത്തിലേക്ക് തിരികെയെത്താന്‍ സുമനസ്സുകളുടെ കൈത്താങ്ങ് ഉണ്ടാകുമെന്ന് പ്രതീക്ഷയിലാണ് ഈ കുടുംബം. ഫോൺ: 9539996290.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.