നെടുങ്കണ്ടം: തേവാരം മെട്ടില്‍ ഗ്രാമപഞ്ചായത്ത് സ്ഥാപിച്ച ‘എന്റെ മാലിന്യം എന്റെ ഉത്തരവാദിത്തം’ എന്ന പരസ്യബോര്‍ഡിന് പിന്നില്‍ മാലിന്യം മലപോലെ വലിച്ചെറിഞ്ഞ് സാമൂഹിക വിരുദ്ധര്‍. കേരളം തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന തേവാരംമെട്ട് വ്യൂ പോയന്റിലാണ് മലപോലെ മാലിന്യം കൂട്ടിയിരിക്കുന്നത്.
ചാക്കിലും കവറിലും കെട്ടിവെലിച്ചെറിഞ്ഞിരിക്കുകയാണ് മാലിന്യം. കടകളില്‍ വിൽക്കാനാവാതെ കേടായ പച്ചക്കറികൾ ചാക്കുകണക്കിനാണ് ഇവിടെ തള്ളിയിരിക്കുകയാണ്.
കൂടാതെ ഏലം കൃഷിക്ക് ഉപയോഗിച്ച മരുന്നിന്റെ വിഷകുപ്പികൾ, ജനല്‍ ചില്ലുകൾ, ൈടലിന്റെ അവശിഷ്ടങ്ങൾ, സാനിറ്ററി പാഡ് മാലിന്യങ്ങൾ തുടങ്ങിയവയാണ് ഇവിടെ വന്‍തോതില്‍ തള്ളിയിരിക്കുന്നത്. ഗ്രാമ പഞ്ചായത്തുകളും മറ്റും മാലിന്യ നിര്‍മ്മാർജന പരിപാടിയുമായി പരക്കം പായുന്നതിനിടയിലാണ് ഇവിടെ മാലിന്യ കൂമ്പാരം സൃഷ്ടിക്കുന്നത്. പൊതുനിരത്തുകള്‍ മാലിന്യം തള്ളാനുള്ള ഇടമാക്കി മാറ്റിയിരിക്കുകയാണ്.
ഇവിടുത്തെ മാലിന്യം പൂർണമായി നീക്കാന്‍ കഴിയയില്ല. മാലിന്യം തള്ളുന്നവരെ കണ്ടുപിടിക്കാന്‍ സി.സി.ടി.വി കാമറ സ്ഥാപിക്കാമെന്ന് നെടുങ്കണ്ടം പഞ്ചായത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രദേശവാസികള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍, എന്റെ മാലിന്യം എന്റെ ഉത്തരവാദിത്തം എന്ന ബോര്‍ഡ് സ്ഥാപിച്ചുട്ടുള്ളതല്ലാതെ മറ്റ് നടപടികളൊന്നുമില്ല. ഈ ബോര്‍ഡിന്റെ പിന്നിലാണ് ഏറ്റവും കൂടുതല്‍ മാലിന്യം തള്ളിയിരിക്കുന്നത്.
മഴ കനത്തതോടെ ഇതിന്റെ താഴെകൂടി ഒഴുകുന്ന അരുവിയിലേക്കാണ് ഈ മാലിന്യങ്ങള്‍ ഒഴുകിയെത്തുന്നത്. നിരവധി ആളുകള്‍ ഈ വെള്ളം ഉപയോഗിക്കുന്നുണ്ട്. മാത്രവുമല്ല നിരവധി വിനോദ സഞ്ചാരികള്‍ കടന്നുപോകുന്ന പാതയാണിത്. നെടുങ്കണ്ടം ഉടുമ്പന്‍ചോല പഞ്ചായത്തുകളുടെ അതിര്‍ത്തി പ്രദേശമാണിവിടം. തമിഴ്നാടിന്റെ മേനാഹര കാഴ്ച കാണാന്‍ വാഹനം നിര്‍ത്തി ഇറങ്ങിനില്ക്കുന്ന സ്ഥലത്താണ് മാലിന്യം അമിതമായി വലിച്ചെറിഞ്ഞിട്ടുള്ളത്.
വണ്ണപ്പുറം: വേസ്റ്റ് മാനേജ്ന്റ് ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് വണ്ണപ്പുറത്ത് നടത്തിയ പരിശോധനയിൽ മാലിന്യം കൃത്യമായി സാംസ്കരിക്കാത്ത ഏഴു പേർക്ക് 10,000 രൂപ വീതം പിഴചുമത്തി. പിഴയീടാക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറിക്ക് കത്ത്നൽകി.
വഴിയോരത്ത് മാലിന്യം തള്ളിയ വ്യക്തികൾക്കും പൊതുഓടയിലേക്ക് മലിനജലം ഒഴുക്കിയ ഹോട്ടലിനും പിഴയീടാക്കാൻ നിർദേശത്തിലുണ്ട്.
ആറാം വാർഡ് കമ്പകക്കാനം വഴിയോരത്ത് ഗാർഹിക മാലിന്യവും ആശുപത്രി മാലിന്യവും തള്ളിയതിന് തൃപ്പൂണിത്തുറ സ്വദേശി വെനീഷിനും മരട് സ്വദേശി ജോസഫിനും 10,000 രൂപ വീതം പിഴ ചുമത്തി.
അജൈവ മാലിന്യങ്ങൾ സ്വകാര്യ പുരയിടത്തിൽ കൂട്ടിയിട്ടതിന് വണ്ണപ്പുറം സ്വദേശിക്കും മലിനജല ടാങ്ക് നിറഞ്ഞൊഴുകി പരിസരം മലിനമാക്കിയതിന് ഹോട്ടലുടമക്കും കെട്ടിട വളപ്പിൽ പ്ലാസ്റ്റിക്ക് കത്തിച്ചയാൾക്കും കാളിയാറിൽ പൊതുമരാമത്ത് വകുപ്പ് ഓടയിലേക്ക് വീട്ടിൽ നിന്നും കടയിൽ നിന്നും മലിനജലം ഒഴുക്കിയതിന് രണ്ടു പേർക്കും 10,000 രൂപ വീതം പിഴയിട്ടു. സ്ക്വാഡ് ടീം ലീഡർ അനിൽ കുമാർ, ലെനിൻ രാജേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.