നെടുങ്കണ്ടം: ചെക്പോസ്റ്റ് കടക്കുന്ന കുറ്റവാളികൾ സൂക്ഷിക്കുക. നിങ്ങൾ പൊലീസ് കൺേട്രാൾ റൂമിെൻറ നിരീക്ഷണത്തിലാണ്. ജില്ലയിലെ നാല് ചെക്പോസ്റ്റുകളിൽ കുറ്റവാളികളെ കൈേയാടെ പിടികൂടാനാവുന്ന അത്യാധുനിക കാമറകളാണ് സ്ഥാപിക്കുന്നത്. കുറ്റകൃത്യങ്ങളിലോ മോഷണക്കേസുകളിലോപെട്ട വാഹനങ്ങൾ അതിർത്തി കടക്കാൻ ശ്രമിച്ചാൽ കൺേട്രാൾ റൂമിൽ വിവരം ലഭിക്കും. ഉടനെ ചെക്പോസ്റ്റിലെ പൊലീസുകാർക്ക് കുറ്റവാളികളെ കൈയോടെ പിടികൂടാനാവും. ജില്ല പൊലീസിെൻറ നേരിട്ടുള്ള നിയന്ത്രണത്തിൽ പൊലീസ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ചാണ് കാമറകളുടെ കൺേട്രാൾ റൂം. പിടികിട്ടാപ്പുള്ളികളുടെയും മറ്റും മുഖം തിരിച്ചറിഞ്ഞാൽ വിവരം കൈമാറാൻ കഴിയുംവിധം 200 മീറ്റർ ചുറ്റളവിലാണ് കാമറ ക്രമീകരിക്കുന്നത്.
അതിർത്തി റോഡുകളിലെ ദൃശ്യങ്ങൾ 24 മണിക്കൂറും ഒപ്പിയെടുക്കുന്ന കാമറകൾ അനിഷ്ട സംഭവങ്ങളോ നിയമ ലംഘനങ്ങളോ ഉണ്ടായാൽ അപ്പോൾ തന്നെ ചിത്രമെടുത്ത്്് കൺേട്രാൾ റൂമിലേക്ക് അയക്കും.
നിയമലംഘനം നടത്തിയ വാഹന ഉടമയുടെ ഫോണിലേക്ക് പിഴചുമത്തിയതിെൻറ സന്ദേശവുമെത്തും. ചിത്രങ്ങളും മറ്റും ആദ്യം പോകുക കൺേട്രാൾ റൂമിലേക്കാണ്. അവിടെനിന്ന് ജില്ല കൺേട്രാൾ റൂമിലേക്ക്. വാഹനങ്ങളുടെ നമ്പറുകൾ നിരീക്ഷിച്ചാണ് കാമറ വിവരശേഖരണം നടത്തുന്നത്. ഇതിനായി കുറ്റകൃത്യങ്ങളിൽ ഉൾെപ്പട്ട വാഹനങ്ങളുടെയും പ്രതികളുടെയും ഡേറ്റാ ബാങ്ക് പൊലീസ് തയാറാക്കി. കമ്പംമെട്ട്, ബോഡിമെട്ട്, കുമളി, ചിന്നാർ ചെക്പോസ്റ്റുകളിലാണ് ഒരുകോടി മുടക്കി കാമറകൾ സ്ഥാപിക്കുന്നത്. കേരള തമിഴ്നാട് അതിർത്തി ചെക്പോസ്റ്റായ കമ്പംമെട്ടിൽ മാത്രം ആറ് കാമറകൾ സ്ഥാപിക്കും. കമ്പംമെട്ട് നെടുങ്കണ്ടം റോഡിൽ നാല് കാമറകളും കട്ടപ്പന റോഡിൽ രണ്ട് കാമറകളുമാണ് സ്ഥാപിക്കുന്നത്. അതിർത്തി ചെക്പോസ്റ്റുകൾ വഴി കേരളത്തിലേക്ക് കഞ്ചാവും ലഹരി ഉൽപന്നങ്ങളും കേരളത്തിൽ കുറ്റകൃത്യങ്ങൾ നടത്തി തിരികെ തമിഴ്നാട്ടിലേക്ക്് കുറ്റവാളികളും കടക്കുന്ന പ്രവണത വർധിച്ചതോടെയാണ് കാമറകൾ സ്ഥാപിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.