നെടുങ്കണ്ടം: കെ.എസ്.ആര്.ടി.സി കണ്ടക്ടറും നാട്ടുകാരും തമ്മിലെ തർക്കത്തെ തുടർന്ന് മൂന്ന് ദിവസം ട്രിപ്പ് മുടങ്ങി. നെടുങ്കണ്ടം കുമളി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസാണ് ഞായറാഴ്ച സ്റ്റേഷനില്‍ പിടിച്ചിട്ടത്.
എതിരെ വന്ന കാറിൽ ഇടിച്ച ശേഷം ബസ് നിര്‍ത്താതെ പോകാന്‍ ശ്രമിച്ചത് നാട്ടുകാര്‍ ഇടപെട്ട് തടയുകയായിരുന്നു. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയിലാണ് എതിരെ വന്ന കാറിന്റെ പിന്നിലിടിച്ചത്. കാര്‍ ഉടമ മുനിയറ പ്ലാക്കല്‍ അരുണിന്റെ ഭാര്യ കൈ ക്കുഞ്ഞുമായി ഇരുന്ന ഭാഗത്താണ് ബസ് ഇടിച്ചത്.
കാര്‍ ഉടമ പൊലീസ് സ്റ്റേഷനിലേക്ക് പോകാമെന്ന് പറഞ്ഞപ്പോള്‍ എസ.ഐ.ക്കുപോലും സര്‍ക്കാര്‍ വാഹനം കസ്റ്റഡിയിലെടുക്കാന്‍ അധികാരമില്ലെന്നായിരുന്നു വനിത കണ്ടക്ടറുടെ മറുപടി. കാറുടമയുടെ പരാതിയില്‍ പൊലീസ് കെ.എസ്.ആര്.ടി.സി. ബസ് കസ്റ്റഡിയില്‍ എടുത്തു. ഡിപ്പോ മാനേജരുടെ അഭ്യർഥനയെ തുടർന്ന് ചൊവ്വാഴ്ച രാത്രിയാണ് ബസ് വിട്ടുകൊടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.