നെടുങ്കണ്ടം: ചെമ്പകക്കുഴിയിലെ കെ.എസ്.ആര്.ടി.സി ഓപ്പറേറ്റിങ് സെന്ററിന്റെ നിർമാണം പാതിവഴിയില്‍ മുടങ്ങിയിട്ട് ഒരു വര്‍ഷം. എട്ട് വര്‍ഷം മുമ്പ് നെടുങ്കണ്ടത്ത് ഓപ്പറേറ്റിങ് സെന്റർ അനുവദിക്കുകയും സ്റ്റേഡിയം ബില്‍ഡിങ്ങില്‍ താല്കാലിക സംവിധാനങ്ങള്‍ ഒരുക്കി പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തിരുന്ന സെന്ററാണ് ചെമ്പകകൂഴിയിലെ സ്വന്തം കെട്ടിടത്തിലേക്ക് മാറ്റാന്‍ ഒന്നര വര്‍ഷം മുമ്പ് നിര്‍മാണം ആരംഭിച്ചത്.
ബസുകള്‍ പാര്‍ക്ക് ചെയ്യുന്നതിനായുള്ള സൗകര്യങ്ങള്‍, ചുറ്റുമതില്‍ നിർമാണം തുടങ്ങിയവ അടിയന്തിരമായി ഒരുക്കി സെന്ററിന്റെ പ്രവര്‍ത്തനം ഇവിടേക്ക് മാറ്റുമെന്നും ജീവനക്കാര്‍ക്കായി താമസ സൗകര്യം, വെള്ളം, കാത്തിരിപ്പ് കേന്ദ്രം, ശൗചാലയം, തുടങ്ങിയ മറ്റ് സൗകര്യങ്ങളും ഘട്ടംഘട്ടമായി ഒരുക്കുമെന്നായിരുന്നു പ്രഖ്യാപനം.
ഇതിനായി എം.എം.മണി എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് 50 ലക്ഷം രൂപയും ഗ്രാമപഞ്ചായത്തില്‍ നിന്ന് അഞ്ച് ലക്ഷം രൂപയും അനുവദിച്ചിരുന്നു.
ഓഫിസ് മന്ദിരം, ഗ്യാരേജ് തുടങ്ങിയവ നിര്‍മ്മിച്ചുവെങ്കിലും കാടുകയറിയും സാമൂഹ്യവിരുദ്ധരുടെ താവളമായും മാറി. നിലവില്‍ നെടുങ്കണ്ടം കായിക സ്റ്റേഡിയത്തോടനുബന്ധിച്ച് പഞ്ചായത്ത് വിട്ടുനല്‍കിയ സ്റ്റേഡിയം കോംപ്ലക്സിലാണ് സെന്റർ പ്രവര്‍ത്തിക്കുന്നത്.
നെടുങ്കണ്ടം പഞ്ചായത്ത് ബസ് സ്റ്റാൻഡിന് സമീപം ചെമ്പകക്കുഴിയില്‍ കെ.എസ്.ആർ.ടി.സി ഓപറേറ്റിങ് സെന്ററിനായി വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗ്രാമപഞ്ചായത്ത് കോര്പ്പറേഷന് വിട്ടനല്കിയ 2.16 ഏക്കര്‍ ഭൂമിയിലാണ് കെ.എസ്.ആർ.ടി.സി.ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് തുടക്കം കുറിച്ചത്.
എട്ട് വര്‍ഷം മുമ്പ് നെടുങ്കണ്ടത്ത് ഓപ്പറേറ്റിങ് സെന്റർ അനുവദിക്കുകയും സ്റ്റേഡിയം ബില്‍ഡിങ്ങില്‍ താല്കാലിക സംവിധാനങ്ങള്‍ ഒരുക്കി പ്രവര്‍ത്തനം ആരംഭിക്കുകയുമായിരുന്നു. നെടുങ്കണ്ടം കെ.എസ്.ആര്.ടി.സി. ഡിപ്പോയില്‍ നിന്ന് കോവിഡ് കാലത്ത് നിര്‍ത്തലാക്കിയ മുഴുവന്‍ സർവിസുകളും പുനരാരംഭിച്ചു. നിലവില്‍ 19 സർവിസുകളാണ് നെടുങ്കണ്ടത്ത് നിന്ന് ഓപ്പറേറ്റ് ചെയ്യുന്നത്.
നെടുങ്കണ്ടത്തെ അന്തര്‍ സംസ്ഥാന സർവിസുകളുടെ ഹബായി മാറ്റുമെന്ന പ്രഖ്യാപനത്തോടെയാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് സെന്റർ അനുവദിച്ചത്. 2016ലാണ് നെടുങ്കണ്ടം കെ.എസ്.ആര്.ടി.സി ഓപ്പറേറ്റിങ് സെന്റർ പ്രവര്‍ത്തനം ആരംഭിച്ചത്. പ്രാരംഭ ഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി പഞ്ചായത്ത് സ്റ്റേഡിയം കോംപ്ലക്സില്‍ മുറികള്‍ വിട്ടുനല്‍കുകയും സ്റ്റേഡിയത്തിന് സമീപം ബസുകള്‍ പാര്‍ക്ക് ചെയ്യുന്നതിനും ബി.എഡ് കോളജിന് സമീപത്തെ മിനി ബസ് സ്റ്റാന്‍ഡില്‍ വര്‍ക് ഷോപ്പിനും സൗകര്യം ഒരുക്കി നല്‍കുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.