നെടുങ്കണ്ടം: അന്തർ സംസ്ഥാന തൊഴിലാളികളായ മൂവര്‍സംഘം സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് റോഡരികിലെ കുളത്തിലേക്ക് മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. മധ്യപ്രദേശ് സ്വദേശി ഹരി യാദവാണ് (20) മരിച്ചത്.
കൂടെയുണ്ടായിരുന്ന ദേവസി, അജയ്സിങ് എന്നിവര്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ മൂവരെയും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഹരിയാദവ് തിങ്കളാഴ്ച രാവിലെയാണ് മരിച്ചത്.
ഞായറാഴ്ച ഉച്ചകഴിഞ്ഞായിരുന്നു അപകടം. ഉടുമ്പന്‍ചോലക്കടുത്ത് ചെമ്മണ്ണാറിന് സമീപത്ത് കുത്തുങ്കല്‍ റോഡരികിലെ കുളത്തിലേക്കാണ് ബൈക്ക് മറിഞ്ഞത്. കല്‍ക്കെട്ടില്‍ തലയിടിച്ചാണ് മൂവര്‍ക്കും പരിക്ക്. കണ്ടുനിന്ന സ്ത്രീയുടെ നിലവിളി കേട്ട് എത്തിയ നാട്ടുകാരാണ് യുവാക്കളെ കുളത്തില്‍നിന്ന് കരക്കെത്തിച്ചത്. ഉടുമ്പന്‍ചോല പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.