നെടുങ്കണ്ടം: കാലങ്ങളായി തകർന്നുകിടക്കുന്ന നെടുങ്കണ്ടം-മൈനർസിറ്റി-കട്ടക്കാല റോഡിന് ഭരണാനുമതിയായി. റോഡ് പൊതുമരാമത്ത് ഏറ്റെടുക്കുകയും 2023-24ലെ സംസ്ഥാന ബജറ്റിൽ അഞ്ചുകോടി രൂപ അനുവദിക്കുകയും ചെയ്തിരുന്നു. നെടുങ്കണ്ടം ഗ്രാമപഞ്ചായത്തിലെ പ്രധാന റോഡാണിത്. കാലങ്ങളായി ഈ പ്രദേശത്തെ ജനങ്ങളുടെ ഒരു സ്വപ്ന സാക്ഷാത്കാരമാണ് റോഡ് സഞ്ചാരയോഗ്യമാക്കുന്നതോടെ പൂർത്തിയാവുക.
റോഡ് ബി.എം ബി.സി നിലവാരത്തിൽ ടാർ ചെയ്യുകയും അഞ്ചുവർഷം ഗാരന്റി കാലയളവ് നിശ്ചയിച്ച് കരാറുകാരൻ റോഡ് പരിപാലിക്കുകയും ചെയ്യും.
കൂടാതെ ബജറ്റിൽ അനുവദിച്ച മറ്റൊരു റോഡായ പത്ത് വളവ്-തൂവൽ-എഴുകുംവയൽ റോഡിെൻറ അഞ്ചുകോടിയുടെ ടെൻഡർ നടപടികളും പൂർത്തിയായിട്ടുണ്ട്. ബി.എം ബി.സി നിലവാരത്തിൽ തന്നെയാണ് നിർമാണം.
27ന് നിർമാണം ആരംഭിക്കും. കട്ടപ്പന ഭാഗത്തേക്ക് യാത്ര ചെയ്യേണ്ടവർക്ക് എളുപ്പത്തിൽ ഈ റൂട്ടിൽ എത്തിച്ചേരാൻ കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.