ജോ​ണ്‍ പു​ല്ലാ​ട്

പട്ടം കോളനി ചരിത്രം പുസ്തകമാക്കി ജോൺ പുല്ലാട്

നെ​ടു​ങ്ക​ണ്ടം: സം​സ്‌​കാ​ര​ങ്ങ​ളു​ടെ സം​ഗ​മ ഭൂ​മി​യാ​യ ക​ല്ലാ​ർ പ​ട്ടം​കോ​ള​നി​യു​​ടെ യ​ഥാ​ർ​ഥ ച​രി​ത്ര​മ​റി​യാ​വു​ന്ന​വ​ര്‍ പു​തി​യ ത​ല​മു​റ​യി​ല്‍ വി​ര​ള​മാ​ണ്. ഈ ​തി​രി​ച്ച​റി​വി​ല്‍ നി​ന്ന്​ പ​ട്ടം കോ​ള​നി​യു​ടെ ച​രി​ത്രം പു​സ്ത​ക​മാ​ക്കി പ്ര​സി​ദ്ധീ​ക​രി​ച്ചി​രി​ക്കു​ക​യാ​ണ് ജോ​ണ്‍ പു​ല്ലാ​ട് എ​ന്ന പൊ​തു പ്ര​വ​ര്‍ത്ത​ക​ന്‍. ‘ക​ല്ലാ​ര്‍ പ​ട്ടം​കോ​ള​നി ച​രി​ത്ര വ​ഴി​ക​ളി​ലൂ​ടെ’ എ​ന്ന പേ​രി​ലാ​ണ് പു​സ്ത​കം.

സാ​മൂ​ഹി​ക, സാ​മു​ദാ​യി​ക, സാം​സ്‌​ക്കാ​രി​ക,രാ​ഷ്ട്രീ​യ രം​ഗ​ങ്ങ​ളി​ല്‍ പ്ര​വ​ര്‍ത്തി​ച്ച അ​നു​ഭ​വ​മു​ള്ള ജോ​ൺ പു​ല്ലാ​ട്​ സു​ഹൃ​ത്തു​ക്ക​ളു​ടെ അ​ഭ്യ​ർ​ഥ​ന മാ​നി​ച്ചാ​ണ് പ​ട്ടം​കോ​ള​നി​യു​ടെ ച​രി​ത്രം പു​സ്ത​ക​മാ​ക്കി​യ​ത്. 15 വ​ര്‍ഷ​ത്തെ പ്ര​യ​ത്‌​ന​ത്തി​ലൂ​ടെ​യാ​ണ്​ ഈ ​പു​സ്ത​കം പ്ര​സി​ദ്ധീ​ക​രി​ച്ച​തെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ടു​ക്കി ജി​ല്ല​യു​ടെ ഓ​രോ പ്ര​ദേ​ശ​ത്തും പ​ട്ട​യം ന​ല്‍കു​ന്ന​ത് സം​ബ​ന്ധി​ച്ച് പ​ഠി​ച്ച് കാ​ല്‍ നൂ​റ്റാ​ണ്ടാ​യി സ​ര്‍ക്കാ​രി​നും ക​ല​ക്ട​റേ​റ്റി​ലും നി​വേ​ദ​ന​ങ്ങ​ള്‍ ന​ല്‍കി​വ​രു​ന്നു.

ക​ര്‍ഷ​ക​കോ​ണ്‍ഗ്ര​സ് ജി​ല്ല ക​മ്മ​റ്റി​യം​ഗം, മാ​ര്‍ത്തോ​മാ സ​ഭ​യു​ടെ മ​ണ്ഡ​ലാം​ഗം, ഇ​ന്ത്യ​ന്‍ നാ​ണ്യ​വി​ള ക​ര്‍ഷ​ക സ​മി​തി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി, ദ​ക്ഷി​ണേ​ന്ത്യ​ന്‍ ഏ​ലം ക​ര്‍ഷ​ക സ​മി​തി സെ​ക്ര​ട്ട​റി, ലൗ ​ആ​ന്റ് പീ​സ് ട്ര​സ്റ്റ് ഓ​ഫ് ഇ​ന്ത്യ ചെ​യ​ര്‍മാ​ന്‍, കാ​രു​ണ്യ ട്ര​സ്റ്റ് ഓ​ഫ് ഇ​ന്ത്യ എ​ക്‌​സി​ക്യൂ​ട്ടീ​വം​ഗം, തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ പ്ര​വ​ര്‍ത്തി​ച്ചു വ​രു​ന്നു.

Tags:    
News Summary - John Pullad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.