നെടുങ്കണ്ടം: റേഷൻകട വഴി മണ്ണെണ്ണ ലഭിക്കാത്തത് ജില്ലയിലെ തോട്ടം മേഖലയിലെ കുടുംബങ്ങളെ പ്രതിസന്ധിയിലാക്കി. മാസങ്ങളായി റേഷൻകട വഴി മണ്ണെണ്ണ വിതരണം ചെയ്യാത്ത സ്ഥിതിയാണ്. ബി.പി.എൽ കുടുംബങ്ങൾക്ക് മൂന്ന് മാസത്തിൽ ഒരിക്കൽ അരലിറ്റർ മണ്ണെണ്ണയാണ് നാളുകളായി അനുവദിച്ചിട്ടുള്ളത്.
എന്നാൽ, മാസങ്ങളായി അതുപോലും ലഭിക്കുന്നില്ല. മണ്ണെണ്ണ കിട്ടാതായതോടെ കടയുടമയും കാർഡുടമകളും തമ്മിൽ വാക്കേറ്റവും കൈയാങ്കളിയും പതിവാണ്. ഇതോടെ താലൂക്കിലെ ചില റേഷൻ കടകളിൽ നോട്ടീസ് ബോർഡുകളും പ്രത്യക്ഷപ്പെട്ടു തുടങ്ങി. മണ്ണെണ്ണ കിട്ടാത്തവർ ദയവായി എന്നെ വഴക്ക് പറയരുത്. മണ്ണെണ്ണ എ.എ.വൈ (മഞ്ഞ), പിങ്ക് കാർഡുകൾക്ക് മാത്രം. നീല, വെള്ള കാർഡുകൾക്ക് മണ്ണെണ്ണ അനുവദിച്ചിട്ടില്ലെന്നും എഴുതി പ്രദർശിപ്പിച്ചിട്ടുണ്ട്. നീല, വെള്ള കാർഡുകൾക്ക് മണ്ണെണ്ണ അനുവദിച്ചിട്ടില്ലെന്നാണ് കടയുടമകൾ പറയുന്നത്. ഇപ്പാൾ പിങ്ക് കാർഡുടമകൾക്കുള്ള മണ്ണെണ്ണയും ലഭിക്കുന്നില്ലെന്നാണ് കടയുടമകൾ പറയുന്നത്. ഇതുമൂലം പ്രതിസന്ധിയിലായത് തോട്ടം മേഖലയിലെ കുടുംബങ്ങളാണ്. മഴക്കാലമായതോടെ മരം വീണും മറ്റും വൈദ്യുതി മുടങ്ങുക പതിവാണ്. വിളക്ക് കത്തിച്ചുവെക്കാൻ പോലും മണ്ണെണ്ണ കിട്ടാതായെന്നാണ് ചില തോട്ടം തൊഴിലാളികൾ പറയുന്നത്. ലയങ്ങളിൽ താമസിക്കുന്നവർക്കാണ് ഏറെ ദുരിതം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.