നെടുങ്കണ്ടം പഞ്ചായത്ത് ഭരണസമിതി: മുന്നണി ധാരണയിൽ മാറ്റത്തിന് സാധ്യത

നെടുങ്കണ്ടം: നെടുങ്കണ്ടം പഞ്ചായത്ത് ഭരണസമിതിയിലെ മുന്നണി ധാരണയിൽ പൊളിച്ചെഴുത്തിന് കളമൊരുങ്ങുന്നു.പഞ്ചായത്ത് ഭരണസമിതിയിലെ ഇടതു നേതാക്കളാണ് മുൻ ധാരണയിൽ മാറ്റങ്ങൾക്ക് സജീവ ചർച്ച നടത്തുന്നത്. മുൻധാരണ പ്രകാരം സി.പി.എമ്മിന്‍റെ പ്രസിഡന്‍റ് കാലാവധി ഡിസംബറിൽ അവസാനിക്കുമ്പോൾ സി.പി.ഐക്ക് നൽകേണ്ട പ്രസിഡന്‍റ് സ്ഥാനം കേരള കോൺഗ്രസ് എമ്മിന് കൈമാറാനാണ് അണിയറ ചർച്ച.

പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ് പദവികൾ ഒരേസമയം സി.പി.ഐക്ക് ലഭിക്കുമെന്നതിനാലാണ് മാറ്റത്തിന് വഴിയൊരുങ്ങുന്നത്. മുന്നണി നേതാക്കൾ നടത്തിയ ആദ്യവട്ട ചർച്ചയിൽ പ്രസിഡന്‍റ് പദവി എറ്റെടുക്കണമെന്ന ആവശ്യം കേരള കോൺഗ്രസ് എം നിരസിച്ചു. കേരള കോൺഗ്രസിന് തന്നെ പ്രസിഡന്‍റ് പദവി കൈമാറാമെന്നാണ് തുടർ ചർച്ചകളിലെ പൊതുധാരണ. എന്നാൽ, ധാരണമാറ്റം പഞ്ചായത്തിലെ സ്ഥിരം സമിതികളിലടക്കം അഴിച്ചുപണിയുടെ സാഹചര്യമുണ്ടാക്കുമെന്നാണ് വിലയിരുത്തൽ.

മുൻ ധാരണ പ്രകാരം പ്രസിഡന്‍റ് പദവി ആദ്യത്തെ 24 മാസം സി.പി.എമ്മിനും തുടർന്നുള്ള 20 മാസം സി.പി.ഐക്കും അവസാന 16 മാസം കേരള കോൺഗ്രസ് എമ്മിനുമാണ്. ഇതേ കാലയളവിൽ വൈസ് പ്രസിഡന്‍റ് പദവി ആദ്യ 15 മാസം കേരള കോൺഗ്രസ് എമ്മിനും തുടർന്ന് 20 മാസം സി.പി.ഐക്കും അവസാന 24 മാസം സി.പി.എമ്മിനും എന്നായിരുന്നു ധാരണ. ഇത് പ്രകാരം ഒരേ കാലയളവിൽ സി.പി.ഐക്ക് പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ് സ്ഥാനം ലഭിക്കും എന്നതാണ് ധാരണ മാറ്റത്തിന് കാരണം.

Tags:    
News Summary - Nedunkandam Panchayath: Chances of change in frontal understanding

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.