തൊടുപുഴ: സംസ്ഥാനത്ത് നിപ വൈറസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ ജില്ലയിലെ കര്‍ഷകര്‍ ജാഗ്രത പാലിക്കണമെന്ന് മൃഗസംരക്ഷണ ഓഫിസര്‍ അറിയിച്ചു. അസാധാരണമായി എന്തെങ്കിലും ഭാവമാറ്റം വളര്ത്തുപക്ഷിമൃഗാദികളില് കണ്ടാൽ സമീപ മൃഗാശുപത്രിയുമായി ബന്ധപ്പെടണം. പ്രത്യേകിച്ച് മസ്തിഷ്ക, ശ്വാസസംബന്ധമായ ലക്ഷണങ്ങള്‍, അസ്വാഭാവിക മരണം എന്നിവ ശ്രദ്ധയിൽപെട്ടാൽ അറിയിക്കണം. സംസ്ഥാനത്ത് വളര്‍ത്തുമൃഗാദികളിലോ പക്ഷികളിലോ നിപ ഉണ്ടാകുകയോ അവരില്‍നിന്ന് മനുഷ്യരിലേക്ക് പകരുകയോ ചെയ്ത ആധികാരിക റിപ്പോര്‍ട്ടുകള്‍ ലഭിക്കാത്തതിനാൽ കര്‍ഷകര്‍ പരിഭ്രമിക്കേണ്ട ആവശ്യമില്ലെന്നും അധികൃതർ പറഞ്ഞു.
ശ്രദ്ധിക്കേണ്ടത്
ഫാമുകളുടെ അകവും പരിസരവും
കൂടുതല്‍ ശുചിയായി സൂക്ഷിക്കണം
ബ്ലീച്ചിങ് പൗഡര്‍, കുമ്മായം, അലക്കുകാരം തുടങ്ങിയവ
ഉപയോഗിക്കാം
വളര്‍ത്തുമൃഗങ്ങളെ കൈകാര്യം ചെയ്യുന്നവര്‍
കര്‍ശനമായ വ്യക്തിശുചിത്വം പാലിക്കണം
വവ്വാലുകള്‍ ഉപേക്ഷിച്ച നിലയില്‍ കാണുന്ന കായ്കനികളും
പഴവര്‍ഗങ്ങളും കന്നുകാലികള്‍ക്ക് നല്‍കരുത്
വവ്വാലും മറ്റു പക്ഷികളും ഫാമുകള്‍ക്കുള്ളില്‍ പ്രവേശിക്കുന്നത്
തടയുന്നതിന് ആവശ്യമായ നെറ്റ് ഉപയോഗിക്കുക
മൃഗങ്ങളെ പാര്‍പ്പിക്കുന്ന ഷെഡുകളില്‍ പ്രവേശിക്കുന്നതിന് മുമ്പ്
അണുനാശിനി കലര്‍ത്തിയ ഫുട്ട് ഡിപ് ക്രമീകരിക്കുക
രോഗലക്ഷണ സ്ഥലങ്ങളില്‍നിന്ന് പക്ഷിമൃഗാദികളെ വാങ്ങുന്നത് ഒഴിവാക്കുക.
അതിർത്തിയിൽ പരിശോധന ശക്തം
കുമളി: കേരളത്തിൽ നിപ ബാധിച്ച് 12കാരൻ മരിച്ചതോടെ കേരളത്തിൽനിന്ന് തമിഴ്നാട്ടിലേക്ക് പോകുന്നവർക്ക് അതിർത്തിയിൽ കർശന ആരോഗ്യ പരിശോധന. ജില്ല അതിർത്തിയായ കുമളി, കമ്പംമെട്ട്, ബോഡിമെട്ട് എന്നിവിടങ്ങളിലാണ് തമിഴ്നാട് ആരോഗ്യവകുപ്പ് പരിശോധനകേന്ദ്രങ്ങൾ തുറന്നിട്ടുള്ളത്.
അതിർത്തി കടന്നെത്തുന്നവർക്ക് പനി, ശരീരവേദന മറ്റ് രോഗലക്ഷണങ്ങൾ ഇെല്ലന്ന് ഉറപ്പാക്കിയാണ് തമിഴ്നാട്ടിലേക്ക് യാത്ര തുടരാൻ അനുവദിക്കുന്നത്. രോഗലക്ഷണങ്ങൾ ഉള്ളവരെ ഉടൻ കമ്പത്തെ ആശുപത്രിയിലേക്ക് മാറ്റാനാണ് അധികൃതരുടെ തീരുമാനം. സ്വകാര്യ വാഹനങ്ങൾ, ബസുകൾ, ചരക്കുലോറികൾ എന്നിവ ഉൾെപ്പടെ അണുമുക്തമാക്കാനുള്ള അണുനാശിനി ഉപയോഗിച്ചുള്ള ഫോഗിങ് (പുകക്കൽ) നടപടികളും അതിർത്തിയിൽ തുടരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.