വണ്ണപ്പുറം: നിരപ്പുപാറ മഴത്തുള്ളി കുടിവെള്ള പദ്ധതിയുടെ കുളം വറ്റി. വെള്ളം കിട്ടാതെ 110 കുടുംബങ്ങളാണ് വലയുന്നത്. ജലനിധിയുടെ കീഴിലാണ് പദ്ധതി പ്രവർത്തിക്കുന്നത്. വേനൽ രൂക്ഷമാകുന്നതോടെ വെള്ളം പമ്പുചെയ്യുന്ന കുളം വറ്റിവരളും പിന്നീട് പ്രദേശത്ത് അതിരൂക്ഷമായ കുടിവെള്ള ക്ഷാമം തുടങ്ങും.
മുൻ വർഷങ്ങളിൽ ഇത്തരം സാഹചര്യം നേരിട്ടിരുന്നത് വണ്ണപ്പുറം പഞ്ചായത്ത് ടാങ്കറുകളിൽ വെള്ളം എത്തിച്ച് കുളം നിറക്കുകയും അത് നിരപ്പുപാറയിലെ സംഭരണിയിലേക്ക് പമ്പുചെയ്ത് വിതരണം ചെയ്യുകയുമായിരുന്നു. എന്നാൽ, ഇക്കുറി പഞ്ചായത്ത് അത്തരത്തിലുള്ള ഒരു നടപടിയും തുടങ്ങിയിട്ടില്ല. പ്രദേശവാസികൾ മലമുകളിലും മറ്റുമുള്ള നീരുറവകളിൽനിന്ന് ഇറ്റുവീഴുന്ന വെള്ളം ഹോസുകൾവഴി എത്തിച്ചാണ് ഉപയോഗിച്ചിരുന്നത്. നീരുറവകളും വറ്റിയതോടെ ഇനി എന്തുചെയ്യും എന്നറിയാത്ത അവസ്ഥയിലാണ് ഇവിടുത്തുകാർ. വാട്ടർ അതോറിറ്റിയുടെ ജലവിതരണ പൈപ്പ് ഈ ഭഗത്ത് ചിലയിടങ്ങളിൽ എത്തിയിട്ടുണ്ടെങ്കിലും ഇവിടേക്ക് വെള്ളം എത്താറില്ല. നിലവിലെ കുളം വേനലിൽ വറ്റുന്നതിന് പ്രതിവിധിയായി വെണ്മറ്റം ഭാഗത്ത് വയലിന് സമീപം സ്ഥലം വാങ്ങി പുതിയ കുളം കുത്താൻ നടപടിയുണ്ടായാൽ വേനലിലിലും വെള്ളത്തിന്റെ ക്ഷാമം പരിഹരിക്കാൻ കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.