നെടുങ്കണ്ടം: 1950ന് മുമ്പ് കുടിയേറിയ തമിഴ്വംശജർക്ക് മാത്രമേ ജാതി സർട്ടിഫിക്കറ്റ് നൽകാവൂവെന്ന ഉത്തരവ് മൂലം തമിഴ്വംശജരായ എസ്.സി, എസ്.ടി വിഭാഗങ്ങൾക്ക്്് തദേശഭരണ സ്ഥാപനങ്ങളിൽനിന്ന് ലഭിക്കേണ്ട ആനുകൂല്യങ്ങൾ നഷ്ടമാകുന്നതായി പരാതി. ഇവർക്കായി മാറ്റിവെച്ച ഫണ്ടും ലാപ്സാകുന്നു. ഉടുമ്പൻചോല താലൂക്കിലെ നൂറുകണക്കിന് തമിഴ്വംശജരാണ് വലയുന്നത്. ജാതി സർട്ടിഫിക്കറ്റ്്് ആവശ്യപ്പെട്ട്് നെടുങ്കണ്ടം, ആനക്കല്ല് മേഖലയിലെ മാത്രം 60ലധികം പേർ ഒപ്പിട്ട പരാതി ഉടുമ്പൻചോല തഹസിൽദാർക്ക് കൈമാറി.
1950ന് മുമ്പ് കുടിയേറിയവരുടെ അനന്തരാവകാശികൾക്ക് മാത്രമേ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് നൽകാവൂവെന്നാണ് പുതിയ നിർദേശം. 2008, 2010, 2015 കാലയളവിൽ ജാതി സർട്ടിഫിക്കറ്റ് അപേക്ഷകർക്ക് നൽകിയിരുന്നു. തോട്ടങ്ങളിൽ ജോലി ചെയ്യുന്ന മസ്റ്റർ റോളുകൾ പരിശോധിച്ചശേഷം ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് നൽകുന്ന ക്രമീകരണമാണ് അന്ന് സ്വീകരിച്ചത്. എന്നാൽ, പലവിധ കാരണങ്ങളാൽ അരനൂറ്റാണ്ടിനു മുമ്പ് കുടിയേറിയവർക്ക് രേഖകൾ സമർപ്പിക്കാൻ കഴിയാത്ത സാഹചര്യമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.