തൊടുപുഴ: പി.എം. കെയര്‍ പദ്ധതിയില്‍ ഉൾപ്പെടുത്തിയ ഓക്സിജന്‍ പ്ലാൻറ് തൊടുപുഴ ജില്ല ആശുപത്രിയിൽ പ്രവര്‍ത്തനസജ്ജമായി. ഡീന്‍ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു. പി.ജെ. ജോസഫ് എം.എല്‍.എ അധ്യക്ഷതവഹിച്ചു.
ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജിജി കെ.ഫിലിപ് ഡി.എം.ഒ ഡോ. എന്‍. പ്രിയ, ആശുപത്രി സൂപ്രണ്ട് ഡോ. ഉമാദേവി, നഗരസഭ അധ്യക്ഷന്‍ സനീഷ് ജോര്‍ജ്, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഉഷാകുമാരി മോഹന്‍കുമാര്‍, അംഗങ്ങളായ പ്രഫ. എം.ജെ. ജേക്കബ്, ഇന്ദു സുധാകരന്, സി.വി. സുനിത, ഷൈനി റെജി, കൗണ്‍സിലര്‍ ശ്രീലക്ഷ്മി കെ.സുദീപ്, ആര്.എം.ഒ ഡോ. സി.ജെ. പ്രീതി എന്നിവര്‍ സംസാരിച്ചു.
ഒരേസമയം 108 രോഗികള്‍ക്ക് ഓക്സിജൻ നൽകാം
ഒരേസമയം 108 രോഗികള്‍ക്ക് ഓക്സിജന്‍ നല്കാന് ഇതിലൂടെ സാധിക്കും. പി.എം. കെയര്‍ ഫണ്ടില്‍നിന്ന് 94,40,000 രൂപ വിലയുള്ള പ്ലാൻറാണ് ആശുപത്രിയില്‍ സ്ഥാപിച്ചത്. മിനുറ്റില്‍ അന്തരീക്ഷത്തില്‍നിന്ന് 1000 ലിറ്റര്‍ ഓക്സിജന്‍ വേര്‍തിരിച്ച് സംഭരിച്ച് വിതരണം ചെയ്യാന്‍ ശേഷിയുള്ള ഈ പ്ലാൻറിന് ഒരുദിവസം 250 ജംബോ സിലിണ്ടര്‍ നിറക്കാനുള്ള ശേഷിയുമുണ്ട്. ആശുപത്രിയില്‍ സ്ഥാപിച്ച കേന്ദ്രീകൃത വിതരണ ശൃംഖലയില്‍ കൂടിയാണ് രോഗികള്‍ക്ക് ഓക്സിജന്‍ എത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.