കാലം എത്ര മാറിയാലും സ്വന്തം കർമമണ്ഡലത്തിൽ മാറ്റമില്ലാതെ തുടരുന്ന ചിലരുണ്ട് നമുക്കുചുറ്റും. പ്രായം തളർത്താൻ ശ്രമിക്കുേമ്പാഴും അനുഭവങ്ങളുടെ കരുത്തും അതിജീവനങ്ങളുടെ തഴക്കവുമാണ് മുന്നോട്ടുള്ള യാത്രയിൽ ഇവരുടെ കൈമുതൽ. ഒരേ മേഖലയിൽ 50 ആണ്ട് പൂർത്തിയാക്കിയ അത്തരം ചില വ്യക്തികളെയും അവരുടെ ജീവിതവും പരിചയപ്പെടുത്തുകയാണ് ഇൗ പംക്തിയിലൂടെ...
തൊടുപുഴ: പാലസ് പകൃതീൻ 80ാം വയസ്സിലും വളയം തിരിക്കുകയാണ്. 20 വയസ്സുള്ളേപ്പാൾ ലൈസൻസ് കരസ്ഥമാക്കി ഡ്രൈവിങ് സീറ്റിൽ ഇരുന്നതാണ്; അത് ഇന്നും തുടരുന്നു. ജീപ്പ്, ബസ്, ലോറി, കാർ എല്ലാം ഇതിനിടയിൽ ഒാടിച്ചു. 60 വർഷം നീണ്ട ഡ്രൈവിങ്ങിനിടെ ഒരിക്കൽപോലും ഒരു അപകടവും ഉണ്ടാക്കിയിട്ടില്ല എന്നതാണ് പ്രത്യേകത. ദൈവത്തിെൻറ അനുഗ്രഹം ഒന്ന് മാത്രമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം നന്ദിയോടെ ഒാർക്കുന്നു.
ഡ്രൈവിങ്ങിനോടുള്ള അഭിനിവേശമാണ് ഇൗ തൊഴിൽ തെരഞ്ഞെടുക്കാൻ കാരണമെന്ന് പകൃതീൻ പറയുന്നു. തൊടുപുഴയിൽനിന്ന് ചെറുതോണിയിലേക്ക് ട്രിപ്പ് ജീപ്പ് ഒാടിച്ചായിരുന്നു തുടക്കം. അക്കാലത്ത് അധികമാരും തെരഞ്ഞെടുക്കാൻ തയാറാകാത്ത വഴി. അതി സാഹസികമായിരുന്നു ആ ഡ്രൈവിങ്. അക്കാലത്ത് തൊടുപുഴിൽനിന്ന് ചെറുതോണിയിലേക്ക് ഇന്നത്തെ റോഡില്ല; ബസുമില്ല. തൊടുപുഴയിൽനിന്ന് പന്നിമറ്റം, നാടുകാണി, കുളമാവ്, വൈരമണി വഴിയാണ് ജീപ്പ് സർവിസ്. മിറ്റലും ടാറുമൊന്നും ചെയ്ത റോഡല്ല. കുന്നും മലയും കൽക്കൂട്ടങ്ങളും നിറഞ്ഞ കാട്ടുപാത. അധികവും വനമേഖലയിലൂടെയാണ് കടന്നുപോകുന്നത്. കാട്ടാനകളുമുണ്ടാകും. പോകുന്ന വഴിയിൽ ചിലപ്പോൾ മരങ്ങൾവീണ് കിടക്കുന്നുണ്ടാകും. അത് വെട്ടിമാറ്റി വേണം യാത്ര തുടരാൻ. ഇത്തരം തടസ്സങ്ങൾ മുന്നിൽകണ്ട് വാക്കത്തി, കോടാലി തുടങ്ങിയ ആയുധങ്ങളും വണ്ടിയിലുണ്ടാകും.
ഇടുക്കി അണക്കെട്ടിെൻറ പണി നടക്കുന്ന കാലമാണ്. ജീപ്പിൽ കയറുന്ന യാത്രക്കാർ അധികവും ഡാം തൊഴിലാളികൾ. 20 ആളുകളെ വരെ ജീപ്പിൽ കയറ്റി കാട്ടുപാതയിലൂടെ ചെറുതോണിയിൽ എത്തിച്ചിട്ടുണ്ടെന്ന് ഇന്ന് ഒാർക്കുേമ്പാൾ പകൃതീെൻറ ഉള്ളിലൊരു ഞെട്ടലുണ്ട്. അഞ്ചുവർഷം ഇൗ സാഹസിക ഡ്രൈവിങ് തുടർന്നു. ഇടുക്കിയിലേക്ക് പുതിയ റോഡുകൾ തുറന്നതോടെ ട്രിപ്പ് ജീപ്പിന് യാത്രക്കാരില്ലാതായി. പിന്നീട് അധികകാലവും കാർ ഡ്രൈവിങ് ആയിരുന്നു തൊഴിൽ. ഒാേട്ടാറിക്ഷകൾ എത്തിയതോടെ അതിലേക്ക് മാറി. തൊടുപുഴ പടത്തനാട്ട് കുടുംബാംഗമായ പകൃതീൻ ഇപ്പോൾ കുമ്പംകല്ലിലാണ് താമസം. പിതാവ് തൊടുപുഴ ടൗണിൽ പാലസ് എന്ന പേരിൽ ഹോട്ടൽ നടത്തിയിരുന്നതിനാൽ ഇപ്പോൾ ആ പേരിൽ അറിയപ്പെടുന്നു. നാല് പെണ്ണും ഒരാണുമായി അഞ്ചുമക്കൾ. എല്ലാവരും വിവാഹിതർ. ഒാേട്ടാകൾ യാത്രക്കാരെ കാത്ത് സ്റ്റാൻഡുകളിൽ കിടക്കുന്നു; പകൃതീെൻറ ഒാേട്ടായെ യാത്രക്കാർ കാത്തിരിക്കുന്നു. സുരക്ഷിത യാത്രയും മിതമായ കൂലിയും നല്ല പെരുമാറ്റവുമാണ് ഇതിന് പിന്നിലെ രഹസ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.