തൊടുപുഴ: ഓണം എന്നുകേട്ടാൽ ആദ്യം നാവിലൂറുന്നത് പായസത്തിെൻറ രുചിതന്നെയാണ്. കോവിഡ് പ്രതിസന്ധിയിൽ വിഭവസമൃദ്ധമായ സദ്യയൊന്നും ഒരുക്കിയില്ലെങ്കിലും പായസം മലയാളിക്ക് നിർബന്ധമാണ്.
അതുകൊണ്ടുതന്നെ ഓണത്തിന് രുചിപകരാൻ പായസമേളകൾ സജീവമാകുകയാണ്. കഴിഞ്ഞ ഓണവിപണിയിലും പായസ വിൽപന മോശമല്ലാത്ത നിലയിലായിരുെന്നന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. അത്തം പിറന്നതുമുതൽ പ്രധാന ടൗണുകളിൽ ഓണം സ്പെഷൽ പായസവിപണികൾ സജീവമായിക്കഴിഞ്ഞു. റെഡിേമഡ് പായസം, പായസം മേളകൾ എന്നു ബോർഡുകൾ കടകളുടെ മുന്നിൽ നിരന്നിട്ടുണ്ട്. ജില്ലയിലെ പല ബേക്കറികളിലും ഹോട്ടലുകളിലുമെല്ലാം പായസമേളകൾ ആരംഭിച്ചിട്ടുണ്ട്.
ഏതുതരം പായസം വേണമെന്ന് പറഞ്ഞാൽ മതി അത് തയാറാണ്. കോവിഡ് പ്രതിസന്ധിയിൽ ഉഴറുന്ന കാറ്ററിങ് യൂനിറ്റുകളും ഓണവിപണി ലക്ഷ്യമിട്ട് പായസം തയാറാക്കി കടകളിലും വീടുകളിലും വിതരണം ചെയ്യുന്നുണ്ട്. അടപ്രഥമൻ, പാലട എന്നിവക്കാണ് പായസമേളയിൽ പ്രിയമേറെ. ഒപ്പം ഗോതമ്പ് തുടങ്ങി വിവിധതരം പായസങ്ങൾ ലഭ്യമാണ്.
പാലട, അടപ്രഥമൻ എന്നിവക്ക് ലിറ്ററിന് 220 രൂപയാണ് പല ബേക്കറികളിലും ഈടാക്കുന്നത്. ഗോതമ്പ്, പരിപ്പ് പായസത്തിന് ലിറ്ററിന് 160-200 രൂപ വരെയും. അര ലിറ്റർ ടിന്നുകളിലും പായസം ലഭ്യമാണ്. ഓണദിവസങ്ങളിലേക്കുള്ള പായസങ്ങളുടെ ബുക്കിങ്ങും തുടങ്ങിയതായി കച്ചവടക്കാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.