െതാടുപുഴ: ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. രണ്ടുദിവസങ്ങളിലായി സാധാരണ എത്തുന്നതിലും ഇരട്ടിയിലധികംപേരാണ് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലെത്തിയത്. ശനി, ഞായർ ദിവസങ്ങളിലായി 4100 പേർ ഇടുക്കി അണക്കെട്ട് സന്ദർശിച്ചു. ഇതിൽ 3000 പേരും ഞായറാഴ്ച മാത്രം അണക്കെട്ട് കാണാനെത്തിയവരാണ്.
ഇരവികുളം ദേശീയോദ്യാനത്തിലെ രാജമലയിൽ തിരുവോണദിവസം മാത്രം എത്തിയത് 1750 പേരാണ്. മൂന്നാർ, വാഗമൺ, തേക്കടി, രാമക്കൽമേട് എന്നിവിടങ്ങളിലും തിരക്കാണ്. സഞ്ചാരികളുടെ ഒഴുക്ക് കോവിഡിനെ തുടർന്ന് പ്രതിസന്ധിയിലായ ടൂറിസം മേഖലക്കും ആശ്വാസം പകർന്നിട്ടുണ്ട്. ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിെൻറ (ഡി.ടി.പി.സി) കീഴിലുള്ള കേന്ദ്രങ്ങളിലും നല്ല തിരക്കുണ്ടെന്ന് സെക്രട്ടറി പി.എസ്. ഗിരീഷ് പറഞ്ഞു.
രാമക്കൽമേട്ടിൽ 220േപരാണ് ഞായറാഴ്ച സന്ദർശനം നടത്തിയത്. എല്ലാ കേന്ദ്രങ്ങളും കോവിഡ് മാർഗ നിർദേശങ്ങൾ പാലിച്ചാണ് പ്രവർത്തിച്ചത്. തദ്ദേശീയരായ സഞ്ചാരികളാണ് എത്തിയവരിൽ ഭൂരിഭാഗവും. വേണ്ടത്ര രേഖകളില്ലാതെ വന്നവരെ കേന്ദ്രങ്ങളിൽ പ്രവേശിപ്പിച്ചില്ലെന്നും ഇദ്ദേഹം പറഞ്ഞു.
മൂന്നാർ: തിരുവോണദിവസം മൂന്നാറിൽ അനുഭവപ്പെട്ടത് വിനോദസഞ്ചാരികളുടെ വൻ തിരക്ക്.
കോവിഡ് വ്യാപനത്തോടെ മാസങ്ങളായി വിജനമായിരുന്ന മൂന്നാറിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ തിരുവോണദിവസം സജീവമായത് വ്യാപാര മേഖലക്കും ഉണർവായി. രണ്ടുവർഷത്തിനിടയിലെ ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെട്ടത് ശനിയാഴ്ചയാണ്.
വൈദ്യുതി ബോർഡിെൻറ കീഴിലെ മാട്ടുപ്പെട്ടി, കുണ്ടള, ആനയിറങ്കൽ, എക്കോ പോയൻറ് എന്നിവിടങ്ങളിലും സഞ്ചാരികളുടെ വലിയ തിരക്കനുഭവപ്പെട്ടു. തിരുവോണദിവസം മാത്രം ഇവിടങ്ങളിൽ മൂന്നരലക്ഷം രൂപയുടെ വരുമാനമുണ്ടായി. മാട്ടുപ്പെട്ടി കുണ്ടള ജലാശയങ്ങളിൽ ബോട്ടിങ്ങിനും വൻ തിരക്കായിരുന്നു. ചില സമയങ്ങളിൽ തിരക്കുമൂലം ഗതാഗത കുരുക്കുമുണ്ടായി.
കേരളത്തിനകത്തുനിന്നുള്ള സഞ്ചാരികളാണ് എത്തിയവരിൽ ഏറെയും. രാജമലയിലും സമീപ കാലങ്ങളെ അപേക്ഷിച്ച് റെക്കോഡ് സഞ്ചാരികളാണെത്തിയത്.
പീരുമേട്: ഓണാവധി ആഘോഷിക്കാൻ സഞ്ചാരികൾ ഹൈറേഞ്ചിലേക്ക് ഒഴുകി. വാഗമൺ, പരുന്തുംപാറ, പാഞ്ചാലിമേട് തുടങ്ങിയ കേന്ദ്രങ്ങളിൽ തിരുവോണ ദിവസം വൻ തിരക്കാണ് അനുഭവപ്പെട്ടത്. സഞ്ചാരികൾ വലിയതോതിൽ എത്തിയതോടെ ദേശീയപാത 183, ഏലപ്പാറ-വാഗമൺ റോഡ് എന്നിവിടങ്ങളിൽ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.