ഉടുമ്പന്നൂർ: ഉടുമ്പന്നൂർ പഞ്ചായത്തിലെ രണ്ടാം വാർഡിൽ താമസിക്കുന്ന വിധവയായ സ്മിതക്കും കുട്ടികൾക്കുമായി പീപ്പിൾസ് ഫൗണ്ടേഷൻ കേരളയുടെ പീപ്പിൾസ് ഹോം പദ്ധതിയിൽ ഉൾപ്പെടുത്തി വീട് അനുവദിച്ചു. മൂന്ന് വർഷമായി പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടിയ കൂരയിലാണ് സ്മിതയും 16ഉം 19ഉം വയസ്സുള്ള രണ്ട് മക്കളുംകഴിയുന്നത്.
ഇവർക്ക് വീട് വെക്കാൻ മൂന്നര ലക്ഷം രൂപ അനുവദിച്ചതായും ബാക്കി തുക സുമനസുകളുടെ സഹായത്തോടെ കണ്ടെത്തി അടുത്ത മാർച്ച് 31ന് മുമ്പ് വീട് പണി തീർക്കുമെന്നും പീപ്പിൾസ് ഫൗണ്ടേഷൻ ജില്ല കോഓർഡിനേറ്റർ ഡോ.എ.പി. ഹസൻ അറിയിച്ചു. ഇതിനായി ബ്ലോക്ക് പഞ്ചായത്തംഗം നൈസി രക്ഷാധികാരിയായി ജനകീയ കമ്മിറ്റി രൂപവത്കരിച്ചു. കൺവീനറായി ഡോ. എ.പി ഹസനെയും ചെയർമാനായി ടി.ജി. മോഹനനെയും ട്രഷററായി പി.എം. റിയാസിനെയും തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.