കട്ടപ്പന: ഇടുക്കി ജലാശയത്തിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ അന്തർ സംസ്ഥാന തൊഴിലാളിയെ തിരിച്ചറിഞ്ഞില്ല. വെള്ളിലാംകണ്ടത്തിന് സമീപം ഇടുക്കി ജലാശയത്തിൽ മുങ്ങിമരിച്ച ഉത്തരേന്ത്യൻ സ്വദേശിയെക്കുറിച്ച് പൊലീസിന് ഇതുവരെ ഒരുവിവരവും ലഭിച്ചിട്ടില്ല.
തിങ്കളാഴ്ച് വൈകീട്ട് നാലരയോടെ ജലാശയത്തിൽ കാണാതായ ഇയാളുടെ മൃതദേഹം ചൊവ്വാഴ്ച ഉച്ചക്കാണ് കണ്ടെത്തിയത്. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ കട്ടപ്പന പൊലീസുമായി ബന്ധപ്പെടണമെന്ന് സ്റ്റേഷൻ ഓഫിസർ അറിയിച്ചു.
ദിവസങ്ങൾക്ക് മുമ്പ് കട്ടപ്പനയിലും പരിസരത്തും അലഞ്ഞുതിരിഞ്ഞ ആളാണ് മരിച്ചതെന്ന് നാട്ടുകാരും പൊലീസും സ്ഥിരീകരിച്ചിട്ടുണ്ട്. ബന്ധുക്കൾ അന്വേഷിച്ചെത്തിയില്ലെങ്കിൽ മൂന്നുദിവസത്തിനുശേഷം പോസ്റ്റ്മോർട്ടം നടപടി പൂർത്തിയാക്കി പൊതുശ്‌മശാനത്തിൽ സംസ്കരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.