ഇടുക്കി: കണ്ണീരിെൻറ ദുരിതപർവം താണ്ടിയ പെട്ടിമുടിയിലെ എട്ട് കുടുംബങ്ങൾക്ക് നീറുന്ന ഓർമകൾക്കിടയിലും സന്തോഷത്തിെൻറ നറുവെളിച്ചം പകർന്ന് പുത്തൻ വീടുകൾ ഒരുങ്ങുന്നു. പെട്ടിമുടി ദുരന്തത്തിൽ സർവവും നഷ്ടപ്പെട്ടെങ്കിലും ജീവിതം തിരിച്ചുപിടിച്ച എട്ട് കുടുംബങ്ങൾക്ക് മാട്ടുപ്പെട്ടിയിലെ കുറ്റിയാർവാലിയിൽ സർക്കാർ പതിച്ചുനൽകിയ അഞ്ച് സെൻറ് ഭൂമിയിലാണ് പുതിയ വീടുകൾ.
ഉറ്റവരുടെ വേർപാടിനൊപ്പം ജീവിതത്തിലെ സർവ സമ്പാദ്യങ്ങളും താമസിച്ച വീടും നഷ്ടമായ ഈ കുടുംബങ്ങൾ ഇപ്പോൾ കണ്ണൻദേവൻ കമ്പനി നൽകിയ താൽക്കാലിക വീടുകളിലും വാടക വീടുകളിലുമാണു കഴിയുന്നത്. ബന്ധുക്കളെ നഷ്ടപ്പെട്ട് ഒന്നോ രണ്ടോ പേർ മാത്രമായി ചുരുങ്ങിയ കുടുംബങ്ങളും ഇക്കൂട്ടത്തിലുണ്ട്. ആഗസ്റ്റ് ആറിനായിരുന്നു പെട്ടിമുടിയിൽ 70 ജീവൻ കവർന്ന ഉരുൾപൊട്ടൽ ദുരന്തം. സംഭവം നടന്ന് മൂന്ന് മാസത്തിനകം ഇവർക്ക് സ്ഥലം ലഭ്യമാക്കി.
കലക്ടറുടെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് ഇതിനുള്ള നടപടി വേഗത്തിൽ പൂർത്തിയാക്കിയത്. കണ്ണൻദേവൻ കമ്പനിയാണ് വീടുകൾ നിർമിച്ചുനൽകുന്നത്.
ഒരുകോടി രൂപയാണ് ചെലവ്. എട്ട് വീടുകളിൽ നാലെണ്ണം ഏകദേശം പൂർത്തിയായി. മറ്റുള്ളവയുടെ പണി പുരോഗമിക്കുന്നു. ജനുവരി അവസാനം ഇവ കൈമാറാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.