മറയൂര്‍: രണ്ട് പതിറ്റാണ്ട് മുമ്പ് കാന്തല്ലൂരില്‍ ധാരാളമായി വിളഞ്ഞ ചെറുധാന്യങ്ങളുടെ കൃഷി വീണ്ടെടുത്ത് അന്തര്‍ദേശീയ തലത്തിൽ വില്പന നടത്താനും അതിലൂടെ കര്‍ഷകര്‍ക്ക് മികച്ച വരുമാനം സൃഷ്ടിക്കാനും പദ്ധതി. ആഗോള കമ്പനിയായ ലെനോവയുടെ ‘ലെനോവ വര്‍ക്ക് ഫോര്‍ ഹ്യൂമന്‍ കൈന്‍ഡ്നെസ് ഇന്ത്യ’ പദ്ധതിയാണ് കാന്തല്ലൂരില്‍ ആരംഭിച്ചത്. കാന്തല്ലൂര്‍ ഗ്രാമപഞ്ചായത്ത്, ഐ.എച്ച്.ആര്.ഡി കോളജ് ഓഫ് അപ്ലൈഡ് സയന്‍സിലെ ടൂറിസം ക്ലബ്, ബംഗളൂരൂ ആസ്ഥാനമായ ഡ്രീം ഇന്ത്യ നെറ്റ് വര്‍ക്ക് എന്നിവയുടെ ആഭിമുഖ്യത്തിലാണ് പദ്ധതി.
വിത്തിടുന്നതിന് നിലം ഒരുക്കുന്നത് മുതല്‍ വില്പന നടത്തി ഏത് ഉപഭോക്താവിന്റെ കൈകളില്‍ എത്തുന്നു എന്ന വിവരങ്ങൾവരെ ഡിജിറ്റലായി രേഖപ്പെടുത്തി പ്രസിദ്ധപ്പെടുത്തും. ഇതിനായി കാന്തല്ലൂരിലെ ഐ.എച്ച്.ആര്.ഡി കോളജില്‍ ലെനോവ ഡിജിറ്റല്‍ സെന്റര്‍ ഫോര്‍ മില്ലറ്റ്സ് സ്ഥാപിക്കും. കന്തല്ലൂര്‍ ഐ.എച്ച്.ആര്.ഡി കോളജിലെ ഒരേക്കല്‍ ഭൂമിയില്‍ ചിന്നാര്‍ വന്യജീവി സങ്കേതവുമായി സഹകരിച്ച് എട്ടുതരം റാഗി, തിന, വരക്, ചീര എന്നിവ കൃഷി റിച്ച് ഹില്‍ കാമ്പസ് ഡെവലപ്മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി ഡിസംബറില്‍ ആരംഭിച്ച ചെറുധാന്യങ്ങളുടെ കൃഷി വിളവെടുപ്പിന് പാകമായിരിക്കുകയാണ്.
ലെനോവയുടെ ടെക് സെന്ററിലൂടെ സാങ്കേതിക വിദ്യ ഉപയോഗിച്ച് ആദ്യഘട്ടത്തില്‍ തെരഞ്ഞെടുത്ത 25 ആദിവാസി കര്‍ഷകര്‍ക്ക് ആപ്ലിക്കേഷന്‍ അടങ്ങിയ മൊബൈല്‍ ഫോണുകള്‍ സൗജന്യമായി നല്‍കും. ഇതിലൂടെ കര്‍ഷകരെ നിരന്തരം ബന്ധപ്പെടുന്നതിനും ദിവസേനയുള്ള പുരോഗതി അറിയുന്നതിനും സാധിക്കുമെന്ന് ലോഞ്ചിങ് പ്രഖ്യാപിച്ച് ലെനോവോ ഇന്ത്യ മാനേജിങ് ഡയറക്ടർ ശൈലേന്ദ്ര കത്യാൽ പറഞ്ഞു. ആധുനിക ഇടപെടലുകളുടെ സഹായത്തോടെ പരമ്പരാഗത കൃഷിരീതികൾ പുനരുജ്ജീവിപ്പിക്കാൻ പദ്ധതി സഹായിക്കുമെന്ന് കാന്തല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് പി.ടി. മോഹൻദാസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.