തൊടുപുഴ: വീര്യം കൂട്ടാന്‍ തെങ്ങിന്‍കള്ളില്‍ കഞ്ചാവ് കലര്‍ത്തിയത് കണ്ടെത്തിയതിനെ തുടർന്ന് തൊടുപുഴ എക്സൈസ് റേഞ്ചിലെ 44 ഷാപ്പുകള്‍ അടപ്പിച്ചു. സ്പെഷല്‍ ഡ്രൈവിെൻറ ഭാഗമായി കഴിഞ്ഞ ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ എക്സൈസ് കള്ളുഷാപ്പുകളില്‍നിന്ന് ശേഖരിച്ച തെങ്ങിന് കള്ളിലാണ് കഞ്ചാവിെൻറ (കന്നാബിനോയ്ഡ്) സാന്നിധ്യം കണ്ടെത്തിയത്.
കാക്കനാട് കെമിക്കല്‍ ലാബില്‍ അയച്ചതിെൻറ ഫലം ബുധനാഴ്ചയാണ് ലഭിച്ചത്. പരിശോധന റിപ്പോര്‍ട്ടിെൻറ അടിസ്ഥാനത്തില്‍ തൊടുപുഴ റേഞ്ചിന് കീഴില്‍ 44 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 25 ഷാപ്പുകളില്‍നിന്ന് ശേഖരിച്ച സാമ്പിളുകളിലാണ് രാസവസ്തു കണ്ടെത്തിയത്. 25 ഷാപ്പുകളുടെ ലൈസന്‍സികളായ എട്ട് പേരും വില്പനക്കാരുമാണ് പ്രതികള്‍. കേസ് എടുത്ത സാഹചര്യത്തില്‍ ഇതേ ഗ്രൂപ്പിന് കീഴില്‍ വരുന്ന 44 ഷാപ്പുകളാണ് അടപ്പിച്ചത്.
ഇന്നലെ രാവിലെയോടെ റേഞ്ച് ഓഫിസറുടെ നേതൃത്വത്തില്‍ കേസ് നടപടികള്‍ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് കോടതിക്കും സംസ്ഥാന എക്സൈസ് കമീഷണര്‍ക്കും അയച്ചതായി എക്സൈസ് ഡെപ്യൂട്ടി കമീഷണര്‍ വി.എ. സലീം പറഞ്ഞു. കമീഷണറുടെ നിര്‍ദേശം വന്നശേഷമാകും ലൈസന്‍സ് റദ്ദാക്കുന്നതടക്കം തുടര്‍ നടപടികള്‍.
പാലക്കാട് ജില്ലയില്‍നിന്ന് എത്തിക്കുന്ന കള്ളിലാണ് കഞ്ചാവിെൻറ അംശമെന്ന് അധികൃതര്‍ പറയുന്നു. കള്ളുഷാപ്പ് ലൈസന്‍സ് നേടണമെങ്കില്‍ ഒരു ഷാപ്പിെൻറ കീഴില്‍ ചുരുങ്ങിയത് 50 തെങ്ങ് ചെത്തണം. ഇടുക്കി പോലുള്ള പ്രദേശങ്ങളില്‍ ഇത് അസാധ്യമായതിനാല്‍ ഷാപ്പ് ഉടമകള്‍ തെങ്ങുംതോപ്പ് ഏറെയുള്ള പാലക്കാട് ജില്ലയില്‍ നിന്നാണ് തെങ്ങ് ലൈസന്‍സി എടുക്കുന്നത്. ഇത്തരത്തില്‍ എടുത്ത തോപ്പുകളില്‍നിന്ന് കൊണ്ടുവന്ന കള്ളിലാണ് കഞ്ചാവ് കലര്ത്തിെയന്ന് കണ്ടെത്തിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.