തൊടുപുഴ: മലബാർസമര പോരാളികളെ നിന്ദിക്കുന്നത് രാജ്യദ്രോഹം എന്ന തലക്കെട്ടിൽ നടന്നുവരുന്ന മലബാർ സമര അനുസ്മരണ യാത്രക്ക് തൊടുപുഴയിൽ സ്വീകരണം നൽകി. സമ്മേളനം താലൂക്ക് ഇമാംസ് കൗൺസിൽ ചെയർമാൻ നൗഫൽ കൗസരി ഉദ്ഘാടനം െചയ്തു. മലബാർ പോരാട്ടം രാജ്യത്തിെൻറ സ്വാതന്ത്ര്യസമര ചരിത്രത്തിലെ നിർണായക ഏടാണെന്നും മുസ്ലിംകൾക്ക് രാജ്യത്തിെൻറ സ്വാതന്ത്ര്യസമര പോരാട്ടത്തിൽ പങ്കില്ലെന്ന് വരുത്തിത്തീർക്കാനാണ് മലബാർ സമരത്തെ വർഗീയ കലാപമായും ലഹളയായും ചിത്രീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തിൽ മലബാർ സമര അനുസ്മരണ സമിതിയുടെ ഗാനമേളയും 'ചോര പൂത്ത പടനിലങ്ങൾ' നാടകവും അവതരിപ്പിച്ചു. മലബാർ സമരചരിത്രങ്ങളെ സംബന്ധിച്ച് നിരവധി പുസ്തകങ്ങളും ലഭ്യമായിരുന്നു. കൺവീനർ എം.എ. മുജീബ് അധ്യക്ഷത വഹിച്ചു. ജോയൻറ് കൺവീനർ എൻ.എസ്. ഷെഫീഖ് സ്വാഗതം പറഞ്ഞു. ഇമാംസ് കൗൺസിൽ ജില്ല പ്രസിഡൻറ് കാഞ്ഞാർ അബ്ദുൽറസാഖ് മൗലവി, കരീം റഷാദി, ഷെരീഫ് ഉക്കിണിവീട്ടിൽ എന്നിവർ സംസാരിച്ചു.
നെടുങ്കണ്ടം: മലബാര്‍ സമര അനുസ്മരണ യാത്രക്ക് നെടുങ്കണ്ടത്ത് സ്വീകരണം നല്കി. മുഹമ്മദ് ഷമീര്‍ മൗലവി അല്‍ഖാസിമി, കണ്‍വീനര്‍ അബ്ദുല്‍റഷീദ് അല്‍ഖാസിമി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.