അടിമാലി: അടിക്കടിയുണ്ടാകുന്ന വിലയിടിവിൽ നട്ടംതിരിഞ്ഞ് റബർ കർഷകർ. ഉൽപാദനച്ചെലവ് വർധിക്കുകയും അതിനനുസരിച്ച് വിലകിട്ടാത്ത സ്ഥിതിയാകുകയും ചെയ്തതോടെ കർഷകർ ദുരിതത്തിലായി. പ്രകൃതിക്ഷോഭവും വന്യമൃഗശല്യവും കാരണം മറ്റു കൃഷികൾ ചെയ്യാനാകാത്ത അവസ്ഥയിൽ റബർ കൃഷിയെ അമിതമായി ആശ്രയിച്ചവരെയെല്ലാം വിലയിടിവ് ബാധിച്ചു.
നഷ്ടം പെരുകിയതോടെ പലരും ടാപ്പിങ് നിർത്തുകയാണ്. തൊഴിലില്ലാതായതോടെ ടാപ്പിങ് തൊഴിലാളികളും ദുരിതത്തിലായി. ഈ വർഷം ആദ്യം 180 രൂപവരെ കിലോക്ക് വില ലഭിച്ചിരുന്നു. എന്നാൽ, ഉൽപാദന വർധനമൂലം അടുത്തിടെ കിലോക്ക് 136 രൂപവരെയാണ് ഷീറ്റിനു ലഭിക്കുന്നത്. ടാപ്പിങ് കൂലിയും മറ്റു ചെലവുകളും വർധിച്ചതോടെ കൃഷിയിൽനിന്ന് ഗുണമില്ലാതായെന്ന് കർഷകർ പറയുന്നു.
ജില്ലയിൽ കാർഷികമേഖല സ്തംഭിച്ചതോടെ സമസ്തമേഖലയും പ്രതിസന്ധിയിലാണ്. രാജ്യത്തെ സ്വാഭാവിക റബർ ഉൽപാദനത്തിന്റ നാലിൽ മൂന്നു ഭാഗവും കേരളത്തിലാണ്. 170 രൂപ അടിസ്ഥാനവില നിശ്ചയിച്ച് വിലസ്ഥിരത ഫണ്ടിൽനിന്ന് കർഷകർക്ക് സബ്സിഡി നൽകുന്ന പദ്ധതി സർക്കാർ അടുത്തിടെ ആരംഭിച്ചെങ്കിലും നഷ്ടം കുറക്കാൻ ഇതൊന്നും പര്യാപ്തമല്ലെന്നാണ് പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.