ചെറുതോണി: ഇടുക്കി-അടിമാലി റോഡിലൂടെ സഞ്ചരിച്ചാൽ പേരിൽ പാലമിട്ട മൂന്ന് സ്ഥലങ്ങൾ പരിചയപ്പെടാം. പഞ്ചാരപ്പാലം, പൊളിഞ്ഞപാലം, പകുതിപ്പാലം എന്നിവയാണവ. ഇടുക്കിയിൽനിന്ന് വരുമ്പോൾ കീരിത്തോടിെൻറ പ്രവേശന കവാടമാണ് പഞ്ചാരപ്പാലം.
വർഷങ്ങൾക്കുമുമ്പ് ചെറുപ്പക്കാർ സായന്തനങ്ങളിൽ ഒത്തുകൂടി കലുങ്കിലും റോഡരികിലുമിരുന്ന് സൊറ പറയുകയും വഴിയേ പോകുന്നവരെ കമൻറടിക്കുകയും ചെയ്തിരുന്ന കാലം. അന്ന് ചില നാട്ടുകാരിട്ട പേരാണ് പഞ്ചാരപ്പാലം. കാലം മാറിയപ്പോൾ ഇവിടെ ഒത്തുകൂടുന്നവരും നേരേമ്പാക്ക് പറയുന്നവരും ഇല്ലാതായി.
പക്ഷേ, പേരുമാത്രം മാറ്റമില്ലാതെ തുടരുന്നു. വലിയ സിറ്റിയൊന്നുമല്ല. അത്യാവശ്യം ഒന്നുരണ്ട് കടകൾ മാത്രം. ഇവിടം കഴിഞ്ഞാൽ കീരിത്തോടായി. ഇതിനോട് ചേർന്ന സ്ഥലമാണ് അഞ്ചുകുടി. പഞ്ചാരപ്പാലത്ത് ബസിറങ്ങി ഒരു കിലോമീറ്റർ കയറ്റം കയറിയാൽ അഞ്ചുകുടിയായി. മലയോര കർഷകർ മണ്ണിനുവേണ്ടി പോരാടിയ ചുരുളി കീരിത്തോട് സമരത്തിെൻറ മറക്കാനാവാത്ത ഒരേടാണ് അഞ്ചുകുടി. നീണ്ട സമരങ്ങൾക്കൊടുവിൽ കുടിയിറക്കിനിരയായ കർഷകരിൽ അഞ്ച് കുടുംബങ്ങൾക്ക് പട്ടയം നൽകി കുടിയിരുത്തിയ സ്ഥലമാണ് അഞ്ചുകുടി എന്നറിയപ്പെടുന്നത്.
എന്നാൽ, സ്ഥലപ്പേര് പഞ്ചാരപ്പാലം എന്നറിയപ്പെടുന്നതിൽ നാട്ടുകാരിൽ ചിലർക്കൊക്കെ ഇഷ്ടക്കേടുണ്ട്. പക്ഷേ, പതിഞ്ഞുപോയ പേര് ഇനി മാറ്റാനാവില്ലല്ലോയെന്ന് അവർ സ്വയം ആശ്വസിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.