വിദ്യാർഥിയുടെ മൃതദേഹം കുളത്തില്‍

ആനക്കര: വിദ്യാർഥിയുടെ മൃതദേഹം കുളത്തില്‍ കണ്ടെത്തി. കപ്പൂര്‍ പഞ്ചായത്തിലെ വെള്ളാളൂര്‍ കൊട്ടാരത്തില്‍ അൻവർ-റസിയ ദമ്പതികളുടെ മകൻ അൽ അമീൻ (13) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് നാലുമണി മുതൽ കുട്ടിയെ കാണാനില്ലായിരുന്നു.

തുടർന്ന് തൃത്താല പൊലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയും പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് സ്വകാര്യ വ്യക്തിയുടെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടത്. കൽപ്പടവിൽ കുട്ടിയുടെ ചെരിപ്പും വസ്ത്രവും കണ്ടെത്തിയതിനെ തുടര്‍ന്ന് പട്ടാമ്പിയിൽ നിന്നെത്തിയ ഫയർഫോഴ്സ്‌സ് സംഘം നടത്തിയ തിരച്ചിലിലാണ് രാത്രി 11 മണിയോടെ മൃതദേഹം കുളത്തിൽ നിന്നു പുറത്തെടുത്തത്. തൃത്താല പൊലീസ് മേൽ നടപടികൾക്ക് ശേഷം മൃതദേഹം പട്ടാമ്പി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Tags:    
News Summary - The body of the student is in the well

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.