നെല്ലിയാമ്പതി: പുകയില രഹിത നിയമ പ്രകാരം നെല്ലിയാമ്പതിയിലെ നാല് വിദ്യാഭ്യാസ സ്ഥാപങ്ങളെയും പുകയില രഹിത വിദ്യാലയങ്ങളായി ഉയർത്താനായി ഗ്രാമപഞ്ചായത്തിന്റെയും പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ ‘യെല്ലോ ലൈൻ’ കാമ്പയിൻ നടത്തി.
വിദ്യാലയത്തിന്റെ പുറം മതിലിൽ നിന്ന് 100 യാർഡ് അകലെ വരെ പുകവലിയും മറ്റു പുകയില ഉൽപന്നങ്ങളും ഉപയോഗിക്കാൻ പാടില്ലെന്നും വിദ്യാലയപരിസരത്തുള്ള റോഡുകളിൽ 100 യാർഡ് അകലെ റോഡിന് കുറുകെ ‘പുകയില നിരോധിത മേഖല’ എന്ന് മഞ്ഞ നിറത്തിൽ മാർക്ക് ചെയ്യുന്നതാണ് കാമ്പയിൻ.
ഈ നിരോധിത മേഖലയിലെ പുകവലിയോ പുകയില ഉൽപന്നങ്ങൾ ഉപയോഗിക്കുകയോ വിൽക്കുകയോ ചെയ്താൽ, 2003ലെ വകുപ്പ് 4 പ്രകാരം (കോട്പ) 200 രൂപ പിഴ സ്പോട്ട് ഫൈൻ ആയി ഇടാക്കുന്നതാണ്. ഹെൽത്ത് ഇൻസ്പെക്ടർ, പൊലീസ് സബ് ഇൻസ്പെക്ടർ, എക്സൈസ് ഇൻസ്പെക്ടർ തുടങ്ങിയ ഉദ്യോഗസ്ഥർക്ക് സ്കൂൾ പരിസരത്തും കൂടാതെ പൊതുസ്ഥലത്തും പുകവലി കണ്ടാൽ സ്പോട്ട് ഫൈൻ നൽകുവാനും കേസ് എടുക്കുവാനും നിയമ പ്രകാരം അധികാരമുണ്ട്.
സീതാർകുണ്ട് എൽ.പി സ്കൂൾ, ചന്ദ്രാമല എസ്റ്റേറ്റ് എൽ.പി സ്കൂൾ, പോത്തുപാറ മണലാരൂ എസ്റ്റേറ്റ് എൽ.പി സ്കൂൾ, പാടഗിരി പോളച്ചിറക്കൽ ഹയർ സെക്കൻഡറി സ്കൂൾ എന്നീ വിദ്യാലയങ്ങളാണ് പദ്ധതിക്ക് കീഴിൽ വരികയെന്ന് ഹെൽത്ത് ഇൻസ്പെക്ടർ ജെ. ആരോകിയം ജോയ്സൺ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.